റീ റിലീസിലെ ആദ്യത്തെ മൂന്ന് ദിവസം, ചോട്ടാമുംബൈ വാരികൂട്ടിയത് കോടികൾ; കക്ഷൻ റിപ്പോർട് പുറത്ത്

','

' ); } ?>

ചോട്ടാ മുംബൈ റീ റിലീസിലെ ആദ്യ മൂന്ന് ദിവസത്തെ കളക്ഷൻ റിപ്പോർട്ടുകൾ പുറത്ത്. ആദ്യ മൂന്ന് ദിവസങ്ങൾ കൊണ്ട് സിനിമ 1.90 കോടിയാണ് നേടിയിരിക്കുന്നത്. ഞായറാഴ്ച മാത്രം കേരളത്തില്‍ നിന്ന് ആകെ നേടിയത് 70 ലക്ഷമാണ്. ചിത്രത്തിന് ലഭിക്കുന്ന സ്വീകാര്യത കണക്കിലെടുക്കുമ്പോൾ മലയാളത്തിൽ റീ റിലീസ് റെക്കോർഡുകളിൽ ചോട്ടാ മുംബൈയും ഇടം പിടിക്കുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ നിഗമനം.

മോഹൻലാൽ-അൻവർ റഷീദ് ടീമിന്റെ സൂപ്പർഹിറ്റ് ചിത്രമാണ് ഛോട്ടാ മുംബൈ. ബെന്നി പി നായരമ്പലമായിരുന്നു ചിത്രത്തിന് തിരക്കഥ ഒരുക്കിയത്. ഛോട്ടാ മുംബൈയിലെ സീനുകൾക്കും തമാശകൾക്കും പാട്ടുകൾക്കുമെല്ലാം ഇന്നും ആരാധകരേറെയാണ്. കഴിഞ്ഞ ദിവസം മുതലാണ് ചിത്രം വീണ്ടും തീയേറ്ററിലെത്തിയത്. 4 കെ ഡോള്‍ബി അറ്റ്മോസ് സാങ്കേതിക മികവോടെ റീ റിലീസ് ചെയ്ത സിനിമയ്ക്ക് മികച്ച വരവേൽപ്പാണ് മലയാളികൾ നൽകിയതും

ഭാവന, കലാഭവൻ മണി, സിദ്ദിഖ്, ജ​ഗതി ശ്രീകുമാര്‍, ഇന്ദ്രജിത്ത് സുകുമാരന്‍, മണിക്കുട്ടന്‍, ബിജുക്കുട്ടന്‍, സായ് കുമാര്‍, രാജന്‍ പി ദേവ്, വിനായകന്‍, മണിയന്‍പിള്ള രാജു, മല്ലിക സുകുമാരന്‍, സുരാജ് വെഞ്ഞാറമൂട്, കൊച്ചിന്‍ ഹനീഫ, ഭീമന്‍ രഘു, വിജയ​രാഘവന്‍ തുടങ്ങിയൊരു വലിയ താരനിര തന്നെ സിനിമയുടെ ഭാഗമായിരുന്നു. രാഹുൽ രാജായിരുന്നു സംഗീത സംവിധാനം.