വീണ്ടുമൊന്നിക്കാനൊരുങ്ങി കല്യാണി പ്രിയദർശനും ശിവകർത്തികേയനും

','

' ); } ?>

ശിവകാർത്തികേയനും വെങ്കട് പ്രഭുവും ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രത്തിൽ നായികയായി കല്യാണി പ്രിയദർശനെത്തുമെന്ന് റിപ്പോർട്ടുകൾ. ആദ്യമായല്ല കല്യാണിയും ശിവകാർത്തികേയനും ഒരു സിനിമയ്ക്കായി ഒന്നിക്കുന്നത്. 2019 ൽ പുറത്തിറങ്ങിയ പി എസ് മിത്രൻ സംവിധാനം ചെയ്ത ഹീറോ എന്ന സിനിമയിലും ഇരുവരും ഒന്നിച്ച് അഭിനയിച്ചിരുന്നു. എന്നാല്‍ സിനിമ തിയേറ്ററിൽ ശ്രദ്ധിക്കപ്പെട്ടില്ല. അതേസമയം വെങ്കട് പ്രഭു ചിത്രത്തിന്റെ തിരക്കഥാ ജോലികള്‍ പുരോഗമിക്കുകയാണെന്നാണ് സൂചന. ഈ വർഷം നവംബറിൽ സിനിമയുടെ ചിത്രീകരണം ആരംഭിക്കുമെന്നും സൂചനകളുണ്ട്. ടൈം ട്രാവൽ ജേണറിൽ ആണ് ചിത്രമൊരുങ്ങുന്നത്.

അതേസമയം പരാശക്തി, മദ്രാസി എന്നീ സിനിമകൾ ശിവകാർത്തികേയന്റേതായി അണിയറയിൽ ഒരുങ്ങുന്നുണ്ട്. ശിവകാര്‍ത്തികേയന്റെ കരിയറിലെ ഏറ്റവും ചെലവേറിയ സിനിമയായിട്ടാണ് പരാശക്തി ഒരുങ്ങുന്നത്. സുധ കൊങ്കര ഒരുക്കുന്ന രവി മോഹനും അഥര്‍വയും ശ്രീലീലയും സിനിമയില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. ജി വി പ്രകാശ് കുമാറാണ് സിനിമയുടെ സംഗീത സംവിധാനം. അമരന് ശേഷം ജിവി പ്രകാശ് കുമാറും ശിവകാര്‍ത്തികേയനും ഒന്നിക്കുന്ന സിനിമയാണിത്.

എ ആർ മുരുഗദോസ് സംവിധാനം ചെയ്യുന്ന സിനിമയാണ് മദ്രാസി. ചിത്രത്തിൽ മലയാളികളുടെ പ്രിയപ്പെട്ട താരം ബിജുമേനോനും കേന്ദ്ര കഥാപാത്രത്തിലെത്തുന്നു. ബിജു മേനോന്റെ കരിയറിലെ ഒൻപതാമത്തെ തമിഴ് ചിത്രമാണിത്‌. വിധ്യുത് ജമാൽ, സഞ്ജയ് ദത്ത്,വിക്രാന്ത്, രുക്മിണി വസന്ത് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ. ചിത്രം സെപ്റ്റംബർ അഞ്ചിന് തിയേറ്ററുകളിലെത്തും.