മമ്മൂട്ടിയെ പോലെ സൗഹൃദം സൂക്ഷിക്കുന്ന മറ്റൊരു മനുഷ്യനെ ഞാൻ കണ്ടിട്ടില്ല; യവനിക ഗോപാലകൃഷ്ണൻ

','

' ); } ?>

മമ്മൂട്ടിയെപ്പോലൊരു പച്ചയായ മനുഷ്യനെ ഞാനെന്റെ ജീവിതത്തിൽ കണ്ടിട്ടില്ലയെന്നും, ജാഡയാണെന്നൊക്കെ ആളുകൾ വെറുതെ പറയുന്നതാണെന്നും തുറന്നു പറഞ്ഞ് യവനിക ഗോപാലകൃഷ്ണൻ. താൻ രാവിലെ എഴുന്നേറ്റ ഉടനെ ആദ്യം നമസ്കാരം അയക്കുന്നത് മമ്മൂട്ടിക്കാണെന്നും അദ്ദേഹം മിക്ക ദിവസങ്ങളിലും മറുപടി അയക്കാറുണ്ടെന്നും അദ്ദേഹം കൂട്ടി ചേർത്തു. സീരിയൽ ടുഡേ എന്ന ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മമ്മൂക്കയുടെ നല്ലൊരു ബന്ധം ഞാൻ കാറ്റു സൂക്ഷിക്കുന്നുണ്ട്. അദ്ദേഹവുമായി ഞാൻ ആദ്യം ചെയ്യുന്നത്. സത്യൻ അന്തിക്കാടിന്റെ ‘ഒരാൾ മാത്രം’
എന്ന സിനിമയാണ്. പിന്നീട് കുഞ്ഞനന്തന്റെ കട, പത്തേമാരി എന്നീ സിനിമകളും ചെയ്തു. കുഞ്ഞനന്തന്റെ കടയിൽ മുഴു നീള കഥാപാത്രമായിരുന്നു എനിക്ക്. ഏകദേശം മുപ്പത്തി രണ്ട് ദിവസം ഞങ്ങൾ ഒരുമിച്ചുണ്ടായിരുന്നു. ഞാനിന്നും രാവിലെ എഴുന്നേറ്റാൽ ആദ്യം നമസ്തേ ഇടുന്നത് മമ്മൂക്കക്കാണ്. അദ്ദേഹം മിക്ക ദിവസങ്ങളിലും ഇങ്ങോട്ടും വിടാറുണ്ട്. എല്ലാ ഫെസ്റ്റിവൽ ഡേയ്സിലും ഞാൻ അയക്കുന്നതിനു മുന്നേ അദ്ദേഹത്തിൻറെ മെസ്സേജ് വന്നിട്ടുണ്ടാകും. മമ്മൂട്ടി എന്ന മനുഷ്യനെ പറ്റി പറയുകയാണെങ്കിൽ അദ്ദേഹം എന്താണെന്ന് ഞാൻ പറയേണ്ട ആവശ്യം ഇല്ല. സിനിമയിലാണെങ്കിലും ജീവിതത്തിലാണെങ്കിലും എന്റെ അനുഭവത്തിൽ ഇത്രയും പച്ചയായ മനുഷ്യൻ വേറെ ഇല്ല. അദ്ദേഹത്തിന് ജാഡയാണെന്നൊക്കെ വെറുതെ പറയുന്നതാ. ഇപ്പോൾ എനിക്കൊന്നും സന്ദേശം അയക്കേണ്ട കാര്യം അദ്ദേഹത്തിനില്ല. പക്ഷെ അത് അയക്കാൻ അദ്ദേഹം കാണിക്കുന്ന മനസ്സ് എടുത്ത് പറയണം, സൗഹൃദം സൂക്ഷിക്കാൻ ഇത്രയും അധികം മനസ്സുള്ള ഒരു മനുഷ്യൻ അദ്ദേഹത്തെ പോലെ മറ്റാരുമില്ല. ആ ഗുണം മറ്റൊരു ആർട്ടിസ്റ്റിനും ഞാൻ കണ്ടിട്ടില്ല. ഗോപാലകൃഷ്ണൻ പറഞ്ഞു.

പത്തേമാരിയിൽ മമ്മൂട്ടിയുടെ ചേട്ടനായിട്ടാണ് ഞാൻ അഭിനയിച്ചത്. ആദ്യം അത് മമ്മൂക്ക അംഗീകരിക്കുമോ എന്ന പേടിയുണ്ടായിരുന്നു. പക്ഷെ അദ്ദേഹം ഓക്കേ ആയിരുന്നു. പക്ഷെ സ്ക്രിപ്റ്റ് എഴുതി വന്നപ്പോൾ എന്റെ ക്യാരക്റ്ററിന് നെഗറ്റീവ് ഷെയ്ഡ് ആണ്. അത് ഞാൻ അഭിനയിച്ചാൽ ജനങ്ങൾ ഉൾക്കൊള്ളുമോ എന്ന പേടി സംവിധായകനുണ്ടായിരുന്നു. അത് കൊണ്ട് തന്നെ ഞാനാ സിനിമയിൽ മറ്റൊരു കഥാപാത്രമാണ് ചെയ്തത്. ഷൂട്ടിന്റെ അന്നാണ് എന്റെ കഥാപാത്രം മാറിയ കാര്യം മമ്മൂക്ക അറിയുന്നത്. മാറിയ കാര്യം അദ്ദേഹത്തോട് അവതരിപ്പിക്കാൻ ഞങ്ങൾക്ക് അൽപ്പം ബുദ്ധിമുട്ടുണ്ടായിരുന്നു. അപ്പോൾ മമ്മൂക്ക പറഞ്ഞു. ഒരു ആർട്ടിസ്റ് ഒരിക്കലും അങ്ങനെ ചിന്തിക്കാൻ പാടില്ല. ഞാൻ നെഗറ്റീവ് റോൾ ചെയ്തിട്ടുണ്ടല്ലോ. അതാണ് വേണ്ടത് എന്ന് പറഞ്ഞ മമ്മൂക്ക എനിക്കൊരു ക്ലാസ് പോലും എടുത്തു തന്നു. ഗോപാലകൃഷ്ണൻ കൂട്ടി ചേർത്തു

നാടകങ്ങളിലൂടെയാണ് യവനിക ഗോപാലകൃഷ്ണന്റെ തുടക്കം. സ്വന്തമായി തുടങ്ങിയ യവനിക എന്ന് പേരുള്ള നാടക ട്രൂപ് പിന്നീട് പേരിലേക്ക് ചേർക്കുകയായിരുന്നു. ആദ്യത്തെ നാടകത്തിൽ തന്നെ ബെസ്ററ് ആക്ടർ അവാർഡ് ലഭിച്ചിട്ടുണ്ട്. 88ൽ ദൂരദർശനിലൂടെ കഥാ കൗതുകം എന്ന സീരിയലിലൂടെയാണ് വെള്ളിത്തിരയിലേക്ക് വരുന്നത്. പക്ഷെ ആ സീരിയൽ ടെലികാസ്റ് ആയില്ല. പിന്നീട് തോടയം എന്ന സീരിയലിൽ അഭിനയിച്ചു. നായകനായിട്ടുള്ള ആദ്യ സീരിയൽ ആയിരുന്നു അത്. ഇരുന്നൂറിൽ അധികം സീരിയലുകളിൽ അഭിനയിച്ചിട്ടുണ്ട്.

കാവടിയാട്ടം, കഥാനായകൻ, വർണ്ണപ്പകിട്ട്, സ്പർശം, മലയാളി, കുഞ്ഞനന്തന്റെ കട ,പത്തേമാരി, മീനാക്ഷി, കൊസ്രാക്കൊള്ളികൾ, പാപം ചെയ്യാത്തവർ കല്ലെറിയട്ടെ, പൊട്ടിച്ചൂട്ട് എന്നീ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.