
പഞ്ചനക്ഷത്ര ഹോട്ടലിൽ മദ്യപിച്ച് ബഹളമുണ്ടാക്കിയതിനെത്തുടർന്ന് നടൻ വിനായകനെ പോലീസ് കസ്റ്റഡിയിലെടുത്തു. മദ്യപിച്ച് വിദേശ വനിതയോട് മോശമായി പെരുമാറിയെന്ന ആരോപണവും വിനായകന് നേരെ ഉണ്ട്.
സംഭവം നടന്നത് കൊല്ലത്തെ ഒരു പ്രമുഖ ഹോട്ടലിൽ വെച്ചാണ്. പോലീസെത്തി വിനായകനെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കിയ ശേഷം അഞ്ചാലുംമൂട് പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. സ്റ്റേഷനിൽ എത്തിച്ച ശേഷവും താരം ബഹളമുണ്ടാക്കിയെന്നാണ് പോലീസ് പറയുന്നത്.
തന്നെ എന്തിനാണ് സ്റ്റേഷനിൽ പിടിച്ചുവെച്ചിരിക്കുന്നതെന്ന് വിനായകൻ ഉദ്യോഗസ്ഥരോട് ചോദിക്കുന്നതും ബഹളം വയ്ക്കുന്നതും അടക്കമുള്ള വീഡിയോ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്.
കൂടാതെ വിനായകന്റെ മാനേജറും സംഘവും മാധ്യമ പ്രവർത്തകരുമായി സംഘർഷം സൃഷ്ടിക്കുകയും ചെയ്തിട്ടുണ്ട്.