ഫെഫ്ക പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് യൂണിയൻ പുതിയ ഭാരവാഹികൾ

','

' ); } ?>

ഫെഫ്ക പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് യൂണിയന്റെ പുതിയ പ്രസിഡന്റായി എൻ എം ബാദുഷ തിരഞ്ഞെടുക്കപ്പെട്ടു. എറണാകുളം കച്ചേരിപ്പടി ആശീർഭവൻ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന വാശിയേറിയ തിരഞ്ഞെടുപ്പിലൂടെയാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്.

ജനറൽ സെക്രട്ടറി-ഷിബു ജി സുശീലൻ, ട്രഷറർ-എൽദോ സെൽവരാജ്, വൈസ് പ്രസിഡണ്ട്മാർ- മനോജ് കാരന്തൂർ, സിദ്ധു പനക്കൽ, ജോയിന്റ് സെക്രട്ടറിമാർ- ഹാരിസ് ദേശം,ഷാജി പട്ടിക്കര, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ- അരവിന്ദൻ കണ്ണൂർ, ദീപക് പരമേശ്വരൻ, ഗിരീഷ് കൊടുങ്ങല്ലൂർ, ജാവേദ് ചെമ്പ്,ലിജു നടേരി, രാജീവ് കുടപ്പനക്കുന്ന്, സഞ്ജയ് പടിയൂർ, ശ്യാം തൃപ്പൂണിത്തുറ,സുധൻ എസ്,വിനോദ് പറവൂർ.