പ്രമുഖ നടൻ ഒരു വലിയ തെറ്റ് ചെയ്തു ; വിവാദ പരാമർശവുമായി ലിസ്റ്റിൻ സ്റ്റീഫൻ

','

' ); } ?>

മലയാള സിനിമയിലെ ഒരു പ്രമുഖ നടൻ വലിയ തെറ്റിന് തിരി കൊളുത്തിയതായി പ്രശസ്ത നിർമ്മാതാവ് ലിസ്റ്റിൻ സ്റ്റീഫൻ. ഈ നടൻ വീണ്ടും അങ്ങനെ ചെയ്താൽ ഗുരുതര പ്രശ്നങ്ങൾ സംഭവിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പും നൽകി.

‘പ്രിൻസ് ആൻഡ് ഫാമിലി’ എന്ന സിനിമയുടെ ചടങ്ങിൽ സംസാരിക്കവെയാണ് അദ്ദേഹം വിവാദമായ പ്രസ്താവന നടത്തിയത്. എങ്കിലും ലിസ്റ്റിൻ ആ നടന്റെ പേര് വ്യക്തമാക്കിയിട്ടില്ല.

“മലയാള സിനിമയിലെ ഒരു പ്രമുഖ നടൻ വലിയ തെറ്റിന് തിരി കൊളുത്തിയിട്ടുണ്ട്. വലിയ ഒരു മാലപടക്കത്തിന് ഇന്ന് തിരി കൊളുത്തിയിരിക്കുകയാണ്. അതൊരിക്കലും ആവശ്യമില്ലാത്ത കാര്യമാണ്. വലിയ തെറ്റാണ്. ഇനി അത് ആവർത്തിച്ചാൽ വലിയ പ്രശ്നങ്ങൾക്കും കാരണമാകും,”ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞു.

സമ്മിശ്ര പ്രതികരണങ്ങളാണ് ലിസ്റ്റിന്‍റെ പ്രസ്താവനയ്​ക്കെതിരെ സമൂഹ മാധ്യമങ്ങളില്‍ ഉയരുന്നത്. കൃത്യമായി കാരണം പറയാതെയുള്ള ഇത്തരം ഒളിയമ്പുകള്‍ ആശയക്കുഴപ്പം സൃഷ്ടിക്കാനേ ഉപകരിക്കുകയുള്ളൂവെന്ന് ചിലര്‍ കുറിച്ചപ്പോള്‍ സിനിമയുടെ പ്രമോഷന് വേണ്ടിയാണെന്നും ചര്‍ച്ചകള്‍ സജീവമാക്കുന്നതിനായാണെന്നുമായിരുന്നു മറ്റു ചില കമന്‍റുകള്‍. ആരെ കുറിച്ചാണ് പറഞ്ഞതെന്ന ചോദ്യങ്ങളും സോഷ്യൽ മീഡിയയിൽ ഉയരുന്നുണ്ട്.