വീണ്ടും ട്രെൻഡിങ് ലിസ്റ്റിൽ കയറി തമിഴ് നടൻ അജിത്കുമാർ; ചെന്നൈ സൂപ്പർ കിങ്‌സ് സൺ റൈസേഴ്‌സ് ഹൈദരാബാദ് മത്സരം കാണാൻ എത്തിയ വീഡിയോ വൈറൽ

','

' ); } ?>

വീണ്ടും ട്രെൻഡിങ് ലിസ്റ്റിൽ കയറി തമിഴ് നടൻ അജിത്കുമാർ. ചെപ്പോക്ക് സ്റ്റേഡിയത്തിൽ ചെന്നൈ സൂപ്പർ കിങ്‌സ് സൺ റൈസേഴ്‌സ് ഹൈദരാബാദ് മത്സരം കാണാൻ ഭാര്യ ശാലിനിക്കും മകൾക്കും ഒപ്പം എത്തിയ അജിത്തിന്റെ ചിത്രങ്ങളും വീഡിയോകളുമാണ് ഇപ്പോൾ സോഷ്യൽ മീഡിയ ഭരിക്കുന്നത്. തന്റെ ആരാധകർക്ക് നേരെ കൈവീശി കാണിക്കുന്ന അജിത്തിനെയും വീഡിയോയിൽ കാണാം. നടൻ ശിവകാർത്തികേയനും അജിത്തിനൊപ്പം മത്സരം കാണാനുണ്ടായിരുന്നു. വലിയ ആവേശത്തോടെയാണ് അജിത്തിനെ കാണികൾ വരവേറ്റത്. ‘ചെപ്പോക്കിൽ തലയെ കാണാൻ കോളിവുഡിന്റെ തല എത്തിയിരിക്കുന്നു’ എന്ന ക്യാപ്ഷനോടെയാണ് ആരാധകർ ചിത്രങ്ങൾ പങ്കുവെക്കുന്നത്.അജിത്തിനെ കൂടാതെ തമിഴ് നടൻ ശിവകർത്തികേയനും ഭാര്യയും കളി കാണാൻ എത്തിയിരുന്നു. ഇരു കുടുംബങ്ങളും ഒരുമിച്ചുള്ള ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറലാണ്.

പൊതുപരിപാടികളിൽ നിന്നും വിട്ടുനിൽക്കുന്ന ആളാണ് തമിഴകത്തെ തല അജിത്. എന്നാൽ പലപ്പോഴും ആരാധകർക്കൊപ്പം പോസ് ചെയ്യുന്ന അദ്ദേഹത്തിന്റെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത് പതിവാണ്. അതേസമയം, അജിത്തിന്റേതായി അടുത്തിടെ വിടാവുമുയർച്ചി, ഗുഡ് ബാഡ് അഗ്ളി എന്നീ സിനിമകളാണ് തിയേറ്ററിലെത്തിയത്. ഇതിൽ ഗുഡ് ബാഡ് അഗ്ളി മികച്ച പ്രതികരണങ്ങളോടെ ഇപ്പോഴും തിയേറ്ററിൽ പ്രദർശനം തുടരുകയാണ്. ചിത്രം ഇതിനകം ആഗോളതലത്തിൽ 200 കോടിക്ക് മുകളിൽ നേടി കഴിഞ്ഞു. തമിഴ്‌നാട് ബോക്സ് ഓഫീസിൽ മാത്രം സിനിമ 100 കോടിക്ക് മുകളിൽ കളക്ട് ചെയ്തിട്ടുണ്ട്. വമ്പൻ വിഷു റിലീസുകൾക്കിടയിലും കേരളത്തിൽ നിന്ന് അജിത് ചിത്രത്തിന് നല്ല കളക്ഷൻ നേടാൻ സാധിച്ചിട്ടുണ്ട്.

തൃഷയും പ്രിയാവാര്യരുമാണ് ചിത്രത്തിലെ നായികമാര്‍. പ്രഭു, അര്‍ജുൻ ദാസ്, പ്രസന്ന, സുനില്‍, ഉഷ ഉതുപ്പ്, രാഹുല്‍ ദേവ്, റെഡിൻ കിംഗ്‍സ്ലെ, പ്രദീപ് കബ്ര, ഹാരി ജോഷ്, ബി എസ് അവിനാശ്, പ്രിയ പ്രകാശ് വാര്യര്‍, ടിന്നു ആനന്ദ്, ഷൈൻ ടോം ചാക്കോ എന്നിവരും കഥാപാത്രങ്ങളായി ഉണ്ട്. അഭിനന്ദൻ രാമാനുജൻ ആണ് ഛായാഗ്രാഹണം. ജി വി പ്രകാശ് കുമാര്‍ ആണ് ഗുഡ് ബാഡ് അഗ്ലിക്ക് സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്.