
മോഹൻലാൽ നായകനായ ഏറ്റവും പുതിയ ചിത്രം ‘തുടരും’ സിനിമയുടെ പ്രദർശനം ആരംഭിച്ചിരിക്കുകയാണ്. സിനിമയുടെ ആദ്യ പകുതി കഴിഞ്ഞപ്പോൾ തന്നെ മികച്ച അഭിപ്രായമാണ് പ്രേക്ഷകരിൽ നിന്നും സിനിമയ്ക്ക് ലഭിച്ചത്. ഇന്റർവെലിന് ശേഷമുള്ള ബാക്കി പകുതി കാണാൻ ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്നെന്നും രണ്ടാം പകുതിയും ഏറെ ആഘോഷത്തോടെയാണ് അർദ്ധക്ക് വരവേറ്റതെന്നും സോഷ്യൽ മീഡിയയുടെ റിപ്പോർട്ടുകൾ പറയുന്നു.
സിനിമയുടെ ടൈറ്റിൽ കാർഡ് മുതൽ ബാക്ക് ഗ്രൗണ്ട് മ്യൂസിക്ക് വരെ എല്ലാം മികച്ച അഭിപ്രായമാണ് സ്വന്തമാക്കുന്നത്. സിനിമ സൂപ്പർ ഹിറ്റാകുമെന്ന പ്രതീക്ഷയും ആരാധകർ പങ്കുവെക്കുന്നുണ്ട്. മോഹൻലാൽ വിജയം തുടരുകയാണെന്നും വര്‍ഷങ്ങള്‍ക്ക് ശേഷം ശോഭനയ്ക്ക് ഒപ്പമെത്തിയ കോമ്പിനേഷനും പ്രശംസ നേടുന്നുണ്ട്.
അതേസമയം, എമ്പുരാന്റെ റെക്കോർഡ് വിജയത്തിന് ശേഷം എത്തുന്ന സിനിമ കൂടിയാണ് തുടരും. അഡ്വാൻസ് ബുക്കിംഗിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. സിനിമ ഇതിനകം രണ്ട് കോടിക്ക് മുകളിൽ പ്രീ സെയിൽ നേടിയതായാണ് റിപ്പോർട്ട്. ഫാമിലി ഡ്രാമ സ്വഭാവത്തിൽ ഒരുങ്ങിയ ചിത്രത്തിൽ ഒരു സാധാരണ ടാക്സി ഡ്രൈവറുടെ വേഷത്തിലാണ് മോഹൻലാൽ എത്തിയത്. ബിനു പപ്പു, ഫർഹാൻ ഫാസിൽ, മണിയൻപിള്ള രാജു, തോമസ് മാത്യു, ഇർഷാദ് തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നത്. നിരവധി പുതുമുഖങ്ങളും ചിത്രത്തിൽ എത്തുന്നുണ്ട്.
ഷാജി കുമാർ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം. എഡിറ്റിംഗ് നിഷാദ് യൂസുഫ്, ഷെഫീഖ് വി ബി, സംഗീതം ജേക്‌സ് ബിജോയ്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ അവന്തിക രഞ്ജിത്ത്, ശബ്ദ സംവിധാനം വിഷ്ണു ഗോവിന്ദ്, കലാസംവിധാനം ഗോകുൽ ദാസ് എന്നിവരാണ് ചിത്രത്തിന്റെ പ്രധാന അണിയറ പ്രവർത്തകർ.
ചിത്രത്തിന്റെ കുറിച്ചുള്ള ചെറിയ അപ്ഡേഷനുകൾ പോലും വലിയ രീതിയിൽ ചർച്ചയാവുകയും അർദ്ധകർ ഏറ്റെടുക്കുകയും ചെയ്തിരുന്നു.
ചിത്രത്തിൽ ശോഭനയാണ് നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മോഹന്‍ലാലും ശോഭനയും 20 വര്‍ഷങ്ങള്‍ക്ക് ശേഷം ഒന്നിക്കുന്ന ചിത്രം കൂടിയാണ് തുടരും. 2004 ല്‍ ജോഷി സംവിധാനം ചെയ്ത ‘മാമ്പഴക്കാല’ത്തിലാണ് ഇരുവരും അവസാനമായി ജോഡികളായത്. 2009 ല്‍ റിലീസ് ചെയ്ത സാഗര്‍ ഏലിയാസ് ജാക്കി എന്ന ചിത്രത്തില്‍ ഇരുവരും ഒരുമിച്ചഭിനയിച്ചിരുന്നു. സിനിമയെക്കുറിച്ചുള്ള ഓരോ ചെറിയ അപ്ഡേഷനുകൾ പോലും വലിയ രീതിയിൽ ചർച്ചയാകാറുണ്ട്. വലിയരീതിയിൽ തന്നെ പ്രേക്ഷകർ പുതിയ വാർത്തകൾ ആഘോഷമാക്കാറുമുണ്ട്. തുടരും സിനിമ ചെയ്യാനുള്ള കോൺഫിഡൻസ് തന്നത് ആന്റണി പെരുമ്പാവൂരിന്റെ വാക്കുകളാണെന്ന് ഈ അടുത്ത തരുൺ മൂർത്തി ഒരു അഭിമുഖത്തിൽ പറയുകയുണ്ടായി. മോഹൻലാൽ എന്ന നടന് വേണ്ടി സിനിമ ചെയ്യുമ്പോൾ പലരും ഒരു ഭ്രമത്തിൽ സ്വന്തമായി ലോകം ഉണ്ടാക്കി അത് സിനിമയാക്കുമെന്നും എന്നാൽ തരുൺ മോഹൻലാലിന് വേണ്ടി മാറേണ്ട അദ്ദേഹം നിങ്ങൾക്ക് വേണ്ടി മാറുമെന്ന് ആന്റണി പെരുമ്പാവൂർ പറഞ്ഞെന്നാണ് തരുൺ വ്യക്തമാക്കുന്നത്.
‘മീറ്റിംഗിന് ശേഷം ലാലേട്ടന് സ്ക്രിപ്റ്റ് എഴുതിക്കൊടുത്ത് ഞങ്ങൾ ഇരിയ്ക്കുമ്പോൾ ആന്റണി ചേട്ടനും രഞ്ജിത് ചേട്ടനും എല്ലാവരും ഉണ്ട്. എനിക്ക് കുറച്ച് ടെൻഷൻ ഉണ്ടെന്ന് ഇവർക്കറിയാം. ടെൻഷൻ ഉണ്ടോയെന്നു ചോദിക്കുമ്പോൾ ഓക്കേ ആണെന്നാണ് ഞാൻ പറയുന്നത്. നമ്മുടെ ടീം ആണ് കൂടെയുള്ളത് ഒരു ടെൻഷനും വേണ്ടായെന്ന് പറയുന്നുണ്ട് അവർ. എന്നോട് അന്ന് ആന്റണി ചേട്ടൻ പറഞ്ഞത് മോഹൻലാൽ എന്ന നടന് വേണ്ടി സിനിമ ചെയ്യാൻ സംവിധായകൻ എത്തുമ്പോൾ അവർ ലാലേട്ടന് വേണ്ടി ഒരു ലോകം തന്നെ ഉണ്ടാക്കി വെക്കും. അവിടെയാണ് അപകടം. ലാലേട്ടനെ കാണുമ്പോഴുള്ള ഭ്രമം കൊണ്ട് ഇവർ മാറാൻ ശ്രമിക്കും. എന്നിട്ട് അവർ ആ ലോകത്ത് സിനിമ ചെയ്യും. അത് വേണ്ട എന്ന് ആന്റണി ചേട്ടൻ തുടക്കത്തിലേ പറഞ്ഞിരുന്നു. തരുണിനെ ഞങ്ങൾ തിരഞ്ഞെടുത്ത് ഈ സിനിമ ചെയ്യണം എന്ന് പറയാൻ കാരണം നിങ്ങൾ സിനിമ എടുക്കുന്ന രീതിയെക്കുറിച്ച് കേട്ടതുക്കൊണ്ടാണ്. അതുകൊണ്ട് തന്നെ തരുണിന്റെ ലോകത്തേക്ക് മോഹൻലാൽ എന്ന നടനെ കൊണ്ടുവന്നാൽ മതി. അത് ചെയ്‌താൽ ഈ പരിപാടി നമ്മൾ വിചാരിച്ച പോലെ വരും. അല്ലാതെ മോഹൻലാലിന് വേണ്ടി തരുൺ മാറേണ്ട, തരുണിന് വേണ്ടി മോഹൻലാൽ മാറും, അതാണ് മോഹൻലാൽ എന്ന് ആന്റണി ചേട്ടൻ പറഞ്ഞു. ആ പോയിന്റിൽ ആണ് എനിക്ക് കോൺഫിഡൻസ് വന്നത്,’ തരുൺ മൂർത്തി പറഞ്ഞു.