
വാട്സ്ആപ്പിൽ മംഗ്ലീഷ് കീബോർഡ് ഉപയോഗിച്ചുകൊണ്ട് ‘തുടരും’ എന്ന് ടൈപ്പ് ചെയ്‌താൽ ‘തുടരും’ ചിത്രത്തിന്റെ സ്പെഷ്യൽ സ്റ്റിക്കറുകൾ ലഭിക്കുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന ഏറ്റവും പുതിയ അപ്ഡേറ്റ്.സിനിമയുടെ നേരത്തെ പുറത്തുവന്ന ട്രെയ്‌ലറിലുള്ള ഭാഗങ്ങളിലെ ചിത്രങ്ങളാണ് സ്റ്റിക്കറുകളായി ഉപയോക്താക്കൾക്ക് ലഭിക്കുക.
എമ്പുരാന്റെ റെക്കോർഡ് വിജയത്തിന് ശേഷം മോഹൻലാൽ ആരാധകരും പ്രേക്ഷകരും ഒരുപോലെ കാത്തിരിക്കുന്ന മറ്റൊരു ചിത്രമാണ് തുടരും. തരുൺ മൂർത്തിയാണ് ചിത്രത്തിന്റെ സംവിധാനം നിർവഹിക്കുന്നത്. സംവിധാനം ചെയ്യുന്ന തുടരും. ഒരു ഫാമിലി ഡ്രാമ സ്വഭാവത്തിലാണ് സിനിമയൊരുങ്ങുന്നത് എന്നാണ് അണിയറപ്രവർത്തകർ അവകാശപ്പെടുന്നത്. അതേസമയം, സിനിമയുടെ അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചിരിക്കുകയാണ്. ഇന്ന് രാവിലെ പത്ത് മണിക്ക് ആരംഭിച്ച അഡ്വാൻസ് ബുക്കിംഗിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. സിനിമ ഇതിനകം ഒരു കോടിയുടെ പ്രീ സെയ്ൽസ് നേടിയതായാണ് ട്രാക്കർമാർ റിപ്പോർട്ട് ചെയ്യുന്നത്. അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ച് ഒരു മണിക്കൂറിനുള്ളിൽ തന്നെ പ്രമുഖ ടിക്കറ്റ് ബുക്കിംഗ് പ്ലാറ്റ്‍ഫോം ആയ ബുക്ക് മൈ ഷോയില്‍ 8000 ടിക്കറ്റുകളാണ് വിറ്റുപോയത്. അടുത്ത ഒരു മണിക്കൂറിൽ അത് 10,000 ടിക്കറ്റുകള്‍ എന്ന നിലയിൽ ഉയർന്നു. ചിത്രം ഇപ്പോൾ ബുക്ക് മൈ ഷോയിൽ ട്രെൻഡിങ്ങായി തുടരുകയാണ്. വരും മണിക്കൂറിൽ അഡ്വാൻസ് ബുക്കിങ് റെക്കോർഡ് നിരക്കിലേക്ക് ഉയരാനാണ് സാധ്യതയെന്നാണ് അനലിസ്റ്റുകൾ അഭിപ്രായപ്പെടുന്നത്.ഏപ്രിൽ 25 ന് രാവിലെ 10 മണിക്കാണ് സിനിമയുടെ ഫസ്റ്റ് ഷോ ആരംഭിക്കുന്നത്. മോഹൻലാൽ തന്നെയാണ് ഇക്കാര്യം സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചതും. ഫാമിലി ഡ്രാമ സ്വഭാവത്തിൽ ഒരുങ്ങുന്ന തുടരും എന്ന സിനിമയിൽ ഒരു സാധാരണ ടാക്സി ഡ്രൈവറുടെ വേഷത്തിലാണ് മോഹൻലാൽ എത്തുന്നത്. നർമ്മ മുഹൂർത്തങ്ങള്‍ക്കും ഫാമിലി ഇമോഷൻസിനും ഒപ്പം അല്പം നിഗൂഢതയും ബാക്കിവെച്ചാണ് സിനിമയുടെ ഇതുവരെയുള്ള അപ്ഡേറ്റുകൾ പുറത്തുവിട്ടിരിക്കുന്നത്.
സിനിമയെ കുറിച്ചുള്ള ചെറിയ വാർത്തകൾ പോലും വലിയ രീതിയിൽ ചർച്ചയാവുകയും ആഘോഷിക്കപ്പെടുകയും ചെയ്യാറുണ്ട്.ചിത്രത്തിൽ ശോഭനയാണ് നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മോഹന്‍ലാലും ശോഭനയും 20 വര്‍ഷങ്ങള്‍ക്ക് ശേഷം ഒന്നിക്കുന്ന ചിത്രം കൂടിയാണ് തുടരും. 2004 ല്‍ ജോഷി സംവിധാനം ചെയ്ത ‘മാമ്പഴക്കാല’ത്തിലാണ് ഇരുവരും അവസാനമായി ജോഡികളായത്. 2009 ല്‍ റിലീസ് ചെയ്ത സാഗര്‍ ഏലിയാസ് ജാക്കി എന്ന ചിത്രത്തില്‍ ഇരുവരും ഒരുമിച്ചഭിനയിച്ചിരുന്നു. സിനിമയെക്കുറിച്ചുള്ള ഓരോ ചെറിയ അപ്ഡേഷനുകൾ പോലും വലിയ രീതിയിൽ ചർച്ചയാകാറുണ്ട്. വലിയരീതിയിൽ തന്നെ പ്രേക്ഷകർ പുതിയ വാർത്തകൾ ആഘോഷമാക്കാറുമുണ്ട്. തുടരും സിനിമ ചെയ്യാനുള്ള കോൺഫിഡൻസ് തന്നത് ആന്റണി പെരുമ്പാവൂരിന്റെ വാക്കുകളാണെന്ന് ഈ അടുത്ത തരുൺ മൂർത്തി ഒരു അഭിമുഖത്തിൽ പറയുകയുണ്ടായി. മോഹൻലാൽ എന്ന നടന് വേണ്ടി സിനിമ ചെയ്യുമ്പോൾ പലരും ഒരു ഭ്രമത്തിൽ സ്വന്തമായി ലോകം ഉണ്ടാക്കി അത് സിനിമയാക്കുമെന്നും എന്നാൽ തരുൺ മോഹൻലാലിന് വേണ്ടി മാറേണ്ട അദ്ദേഹം നിങ്ങൾക്ക് വേണ്ടി മാറുമെന്ന് ആന്റണി പെരുമ്പാവൂർ പറഞ്ഞെന്നാണ് തരുൺ വ്യക്തമാക്കുന്നത്.
‘മീറ്റിംഗിന് ശേഷം ലാലേട്ടന് സ്ക്രിപ്റ്റ് എഴുതിക്കൊടുത്ത് ഞങ്ങൾ ഇരിയ്ക്കുമ്പോൾ ആന്റണി ചേട്ടനും രഞ്ജിത് ചേട്ടനും എല്ലാവരും ഉണ്ട്. എനിക്ക് കുറച്ച് ടെൻഷൻ ഉണ്ടെന്ന് ഇവർക്കറിയാം. ടെൻഷൻ ഉണ്ടോയെന്നു ചോദിക്കുമ്പോൾ ഓക്കേ ആണെന്നാണ് ഞാൻ പറയുന്നത്. നമ്മുടെ ടീം ആണ് കൂടെയുള്ളത് ഒരു ടെൻഷനും വേണ്ടായെന്ന് പറയുന്നുണ്ട് അവർ. എന്നോട് അന്ന് ആന്റണി ചേട്ടൻ പറഞ്ഞത് മോഹൻലാൽ എന്ന നടന് വേണ്ടി സിനിമ ചെയ്യാൻ സംവിധായകൻ എത്തുമ്പോൾ അവർ ലാലേട്ടന് വേണ്ടി ഒരു ലോകം തന്നെ ഉണ്ടാക്കി വെക്കും. അവിടെയാണ് അപകടം. ലാലേട്ടനെ കാണുമ്പോഴുള്ള ഭ്രമം കൊണ്ട് ഇവർ മാറാൻ ശ്രമിക്കും. എന്നിട്ട് അവർ ആ ലോകത്ത് സിനിമ ചെയ്യും. അത് വേണ്ട എന്ന് ആന്റണി ചേട്ടൻ തുടക്കത്തിലേ പറഞ്ഞിരുന്നു. തരുണിനെ ഞങ്ങൾ തിരഞ്ഞെടുത്ത് ഈ സിനിമ ചെയ്യണം എന്ന് പറയാൻ കാരണം നിങ്ങൾ സിനിമ എടുക്കുന്ന രീതിയെക്കുറിച്ച് കേട്ടതുക്കൊണ്ടാണ്. അതുകൊണ്ട് തന്നെ തരുണിന്റെ ലോകത്തേക്ക് മോഹൻലാൽ എന്ന നടനെ കൊണ്ടുവന്നാൽ മതി. അത് ചെയ്‌താൽ ഈ പരിപാടി നമ്മൾ വിചാരിച്ച പോലെ വരും. അല്ലാതെ മോഹൻലാലിന് വേണ്ടി തരുൺ മാറേണ്ട, തരുണിന് വേണ്ടി മോഹൻലാൽ മാറും, അതാണ് മോഹൻലാൽ എന്ന് ആന്റണി ചേട്ടൻ പറഞ്ഞു. ആ പോയിന്റിൽ ആണ് എനിക്ക് കോൺഫിഡൻസ് വന്നത്,’ തരുൺ മൂർത്തി പറഞ്ഞു.