കൂലിയുടെ പ്രമോഷന്‍ തുടങ്ങുന്നത് വരെ എല്ലാ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ നിന്നും ഞാൻ ഒരു ചെറിയ ഇടവേള എടുക്കുകയാണ്; ലോകേഷ് കനകരാജ്

','

' ); } ?>

സോഷ്യൽ മീഡിയയിൽ നിന്നും ഇടവേളയെടുക്കുന്നു എന്ന തരത്തിലുള്ള സൂചനകളുള്ള ട്വീറ്റ് പങ്കുവെച്ച് ലോകേഷ് കനകരാജ്. വളരെ വേഗത്തിലാണ് ലോകേഷിന്റെ ട്വീറ്റ് സോഷ്യൽ മീഡിയയിൽ ചർച്ചയായത്. കൂലിയുടെ പ്രമോഷന്‍ തുടങ്ങുന്നത് വരെ എല്ലാ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ നിന്നും ഞാൻ ഒരു ചെറിയ ഇടവേള എടുക്കുകയാണ്’, എന്നാണ് ലോകേഷ് കനകരാജ് എക്സിൽ പങ്കുവെച്ചത്. ഇത് കൈതി രണ്ടാം ഭാഗത്തിന്റെ സ്ക്രിപ്റ്റ് വർക്കിനായുള്ള ഇടവേളയാണോ എന്നാണ് ആരാധകർ സോഷ്യൽ മീഡിയയിലൂടെ ചോദിക്കുന്നത്. അതല്ല കൂലിയുടെ പോസ്റ്റ് പ്രൊഡക്ഷൻ വർക്കിനായിട്ടാണ് ഈ ഇടവേളയെന്നും സംസാരമുണ്ട്.

മാനഗരം, കൈതി, മാസ്റ്റർ, ലിയോ, വിക്രം തുടങ്ങിയ സിനിമകളിലൂടെ പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചുപറ്റിയ സംവിധായകനാണ് ലോകേഷ് കനകരാജ്. തന്റെ സംവിധാന മികവുകൊണ്ടും കഥ പറച്ചിലിലെ വ്യത്യസ്തതകൊണ്ടും വളരെ വേഗം ആണ് തമിഴിലെ നമ്പർ വൺ സംവിധായകനായി ലോകേഷ് മാറിയത്. ഓരോ സിനിമ കഴിഞ്ഞ് അടുത്ത സിനിമയിലേക്കുള്ള ഗ്യാപ്പിനിടയിൽ ലോകേഷ് എപ്പോഴും സോഷ്യല്‍ മീഡിയയില്‍ നിന്നും ഇടവേള എടുക്കാറുണ്ട്. ആഗസ്റ്റ് 14 നാണ് കൂലി റിലീസിനെത്തുന്നത്. സൺ പിക്‌ചേഴ്‌സിന്റെ ബാനറിൽ കലാനിധി മാരനാണ് കൂലിയുടെ നിർമ്മാണം.

നാഗാർജുന അക്കിനേനി, ഉപേന്ദ്ര, സത്യരാജ്, സൗബിൻ ഷാഹിര്‍, ശ്രുതി ഹാസൻ , റീബ മോണിക്ക ജോൺ എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അനിരുദ്ധ് രവിചന്ദർ ആണ് കൂലിയുടെ സംഗീത സംവിധാനം. അതേസമയം, സിനിമപ്രേമികള്‍ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന സിനിമയാണ് കൈതി 2. ചിത്രത്തിന്റെ പ്രഖ്യാപനം നേരത്തെ അണിയറപ്രവർത്തകർ നടത്തിയിരുന്നു. ലോകേഷുമായി ഒന്നിച്ചു നിൽക്കുന്ന ചിത്രം പങ്കുവെച്ച് ‘ദില്ലി’ തിരിച്ചെത്തുന്നുവെന്ന വാർത്ത കാർത്തി തന്നെയാണ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. എൽസിയു എന്ന ലോകേഷ് കനകരാജ് യൂണിവേഴ്‌സിന് തുടക്കമിട്ട ചിത്രം കൂടിയായിരുന്നു കെെതി. ‘കൈതി’, ‘വിക്രം’, ‘ലിയോ’ എന്നീ ചിത്രങ്ങൾക്ക് ശേഷം ഒരുങ്ങുന്ന കൈതി 2 വിൽ നായകനായ കാർത്തിയ്ക്ക് ഒപ്പം എൽസിയുവിലെ മറ്റുതാരങ്ങളും എത്തുമോയെന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്.

പ്രധാനമായും തമിഴ് ചലച്ചിത്രമേഖലയിൽ പ്രവർത്തിക്കുന്ന ഒരു ഇന്ത്യൻ ചലച്ചിത്ര സംവിധായകനാണ് ലോകേഷ് കനഗരാജ്. 2017 – ൽ പുറത്തിറങ്ങിയ മാനഗരം, 2019 – ൽ പുറത്തിറങ്ങിയ കൈതി Actor ചലച്ചിത്രങ്ങൾ സംവിധാനം ചെയ്തു. കമൽഹാസനെ കേന്ദ്ര കഥാപാത്രമാക്കി അഭിനയിപ്പിച്ച് ഫഹദ് ഫാസിൽ, വിജയ് സേതുപതി എന്നിവരെ അണിനിരത്തി അനിരുദ്ധ് സംഗീതത്തിൽ റിലീസ് ചെയ്ത വിക്രം എന്ന ചലച്ചിത്രമാണ് അവസാനം റിലീസ് ചെയ്തത്. ദളപതി വിജയിയെ നായകനാക്കി തൃഷയെ നായിക സ്ഥാനത്ത് അവതരിപ്പിച്ചും സഞ്ചയ് ദത്ത് ‚ അർജുൻ സർജ ‚ മലയാള താരം ബാബു ആന്റണി തുടങ്ങിയ വൻ താര നിര അണിനിരന്ന ലിയോ ആണ് ലോകേഷ് അവസാനമായി അവതരിപ്പിച്ച സിനിമ.

2016 ൽ കാർത്തിക് സുബ്ബരാജ് നിർമ്മിച്ച അവിയൽ എന്ന ഹ്രസ്വചിത്ര സമാഹാരത്തിൽ ലോകേഷ് സംവിധാനം ചെയ്ത കാലം എന്ന ഹ്രസ്വചിത്രവും ഉൾപ്പെട്ടിരുന്നു. 2017 ൽ സുന്ദീപ് കിഷൻ, ശ്രീ, റെജീന കസാന്ദ്ര, മധുസൂധൻ റാവു, ചാർലെ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ആക്ഷൻ ത്രില്ലർ വിഭാഗത്തിൽപ്പെട്ട മാനഗരം എന്ന’ ചിത്രത്തിലൂടെയാണ് ലോകേഷ് കനഗരാജ് സംവിധായകനായി അരങ്ങേറ്റം കുറിച്ചത്. 2018 – ന്റെ അവസാനം, മാനഗരത്തിന്റെ നിർമ്മാതാക്കളായ ഡ്രീം വാറിയർ പിക്ചേഴ്സിനൊപ്പം അടുത്ത ചലച്ചിത്രത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചു. കാർത്തി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച കൈതി എന്ന ഈ ചലച്ചിത്രം 2019 ഒക്ടോബർ 25 ന് പുറത്തിറങ്ങി.

തുടർന്ന് വിജയ്, വിജയ് സേതുപതി എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ മാസ്റ്റർ എന്ന ചിത്രവും കമൽ ഹാസൻ കേന്ദ്ര കഥാപാത്രമായി, വിജയ് സേതുപതി, ഫഹദ് ഫാസിൽ എന്നിവർ അഭിനയിച്ച വിക്രം എന്ന ചിത്രവും ലോകേഷ് സംവിധാനം ചെയ്തു. 2022-ൽ പുറത്തിറങ്ങിയ വിക്രം ഏറ്റവും കൂടുതൽ സാമ്പത്തിക വിജയം നേടിയ ദക്ഷിണേന്ത്യൻ സിനിമകളിലൊന്നാണ്.