ഏറ്റവും പ്രിയപ്പെട്ട മലയാള സിനിമ കുമ്പളങ്ങി നൈറ്റ്സ്, മഞ്ഞുമ്മൽ ബോയ്സ് കണ്ട് തന്റെ കിളി പറന്നു: നാനി

','

' ); } ?>

ഏറ്റവും പ്രിയപ്പെട്ട മലയാള സിനിമ കുമ്പളങ്ങി നൈറ്റ്സ് ആണെന്നും മഞ്ഞുമ്മൽ ബോയ്സ് കണ്ട് തന്റെ കിളി പറന്നുവെന്നും തെന്നിന്ത്യൻ നായകൻ നാനി. തന്റെ ഏറ്റവും പുതിയ ചിത്രം ഹിറ്റ് 3 യുടെ പ്രമോഷന്‍റെ ഭാഗമായി നൽകിയ അഭിമുഖത്തിൽ തനിക്ക് പ്രിയപ്പെട്ട മലയാള സിനിമകളെക്കുറിച്ച് പറയുകയായിരുന്നു നാനി.

ആവേശം, ലൂസിഫർ, കണ്ണൂർ സ്‌ക്വാഡ്, ഭീഷ്മ പർവ്വം തുടങ്ങിയ സിനിമകൾ ഇഷ്ടമായെന്നും എന്നാൽ എമ്പുരാൻ ഇതുവരെ കാണാൻ സാധിച്ചിട്ടില്ലെന്നും നാനി കൂട്ടിച്ചേർത്തു. നിരവധി തമിഴ്, മലയാളം സിനിമകൾ കണ്ടിട്ടുണ്ട്. ഫേമസ് ആകുന്ന ചിത്രങ്ങൾ ആദ്യകാലത്ത് കാസ്റ്റിൽ കണ്ടിട്ടുണ്ട്. യോദ്ധ, മണിചിത്രത്താഴ് തുടങ്ങിയ മലയാള സിനിമകളുടെ ഡബ്ബിങ് വേർഷൻ കണ്ടിട്ടുണ്ട്. സുരേഷ് ഗോപിയുടെ സിനിമകൾ കണ്ടിട്ടുണ്ട്. എന്റെ മലയാളത്തിലെ പ്രിയപ്പെട്ട സിനിമകളിൽ മുൻപന്തിയിൽ ഉള്ള ചിത്രമാണ് കുമ്പളങ്ങി നൈറ്റ്സ്. അതുപോലെ ട്രാൻസ് ഇഷ്ടമാണ്. മഞ്ഞുമ്മൽ ബോയ്സ് കണ്ട് അത്ഭുതപ്പെട്ടുപോയി. ആവേശം, ലൂസിഫർ എന്നീ ചിത്രങ്ങളും എനിക്ക് ഇഷ്ടമാണ്. ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്പുരാൻ ഇതുവരെ കാണാൻ സാധിച്ചിട്ടില്ല. കണ്ണൂർ ഭീഷ്മ പർവ്വവും എനിക്ക് ഇഷ്ടമാണ്. ഇങ്ങനെ എനിക്ക് ഇഷ്മായ ഒരുപാട് മലയാള സിനിമകൾ ഉണ്ട്,’ നാനി പറഞ്ഞു.

നടന്റെ 32-ാമത് സിനിമയാണ് ഹിറ്റ് 3 . വലിയ പ്രതീക്ഷയോടെയാണ് ആരാധകര്‍ സിനിമയെ നോക്കി കാണുന്നത്. മാസ് മസാല ചിത്രങ്ങൾ വാഴുന്ന തെലുങ്ക് സിനിമയിൽ കലാമൂല്യമുള്ള ചിത്രങ്ങളുടെ തിരഞ്ഞെടുപ്പിലൂടെ ശ്രദ്ധ നേടിയ നടൻ കൂടിയാണ് നാനി. ജേഴ്‌സി, ശ്യാം സിംഹ റോയ്, ദസറ, ഹായ് നാന തുടങ്ങിയ ചിത്രങ്ങൾ ബോക്സ് ഓഫീസിൽ ഹിറ്റുകളായിരുന്നു. ഈച്ച എന്ന ചിത്രത്തിലൂടെയാണ് നാനി മലയാളികൾക്കിടയിൽ തരംഗമാക്കുന്നത്. കെ ജി എഫിലൂടെ ലോകമെമ്പാടും ആരാധകരെ സൃഷ്ടിച്ച ശ്രീനിധി ഷെട്ടി ആണ് ചിത്രത്തിലെ നായിക.
മെയ് ഒന്നിനാണ് ചിത്രം ആഗോളതലത്തിൽ തിയേറ്ററുകളിലെത്തുന്നത്. ഡോ. ശൈലേഷ് കോലാനു സംവിധാനം ചെയ്യുന്ന ഈ ചിത്രം നിര്‍മിക്കുന്നത് വാള്‍ പോസ്റ്റര്‍ സിനിമയുടെ ബാനറില്‍ പ്രശാന്തി തിപിര്‍നേനിക്കൊപ്പം നാനിയുടെ യുനാനിമസ് പ്രൊഡക്ഷന്‍സും ചേര്‍ന്നാണ്. സിനിമയ്ക്ക് എ സർട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. ഗംഭീരമായ സാങ്കേതിക സംഘത്തിന്റെ പിന്തുണയോടെ ഒരു വമ്പന്‍ സിനിമാ അനുഭവം നല്‍കാനുള്ള ഒരുക്കത്തിലാണ് അണിയറ പ്രവർത്തകർ.

ഹിറ്റ് യൂണിവേഴ്‌സിലെ മൂന്നാം ഭാഗവും ഹിറ്റ് : ദി സെക്കന്റ് കേസ് (2022) ന്റെ തുടർച്ചയുമായഈ ചിത്രത്തിൽ ആദിൽ പാല, റാവു രമേശ് , ബ്രഹ്മാജി , മാഗന്തി ശ്രീനാഥ് എന്നിവർക്കൊപ്പം നാനി, ശ്രീനിധി ഷെട്ടി എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്നു. 2022 ഡിസംബറിലാണ് ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം നടന്നത്. 2024 സെപ്റ്റംബറിൽ പ്രധാന ഫോട്ടോഗ്രാഫി ആരംഭിച്ചു. ഹൈദരാബാദ് , വിശാഖപട്ടണം , ജമ്മു കശ്മീർ എന്നിവിടങ്ങളിലായിരുന്നു ചിത്രീകരണം. മിക്കി ജെ. മേയർ സംഗീതസംവിധാനം നിർവഹിച്ച ചിത്രത്തിന്റെ ഛായാഗ്രഹണം സാനു ജോൺ വർഗീസും എഡിറ്റിംഗ് കാർത്തിക ശ്രീനിവാസും നിർവഹിച്ചിരിക്കുന്നു .ഹിറ്റ്: ദി തേർഡ് കേസ് 2025 മെയ് 1 ന് ലോകമെമ്പാടും റിലീസ് ചെയ്യാൻ ആണ് തീരുമാനിച്ചിരിക്കുന്നത്.

ഏപ്രിൽ 14 നു ചിത്രത്തിന്റെ ട്രയ്ലർ പുറത്തിറങ്ങിയിരുന്നു. ആവേശത്തോടെയാണ് ആരാധകർ ട്രെയ്ലറെ വരവേറ്റത്. ചിത്രത്തിനെ കുറിച്ചുള്ള ചെറിയ അപ്ഡേറ്റുകൾ പോലും വലിയ രീതിയിൽ ആഘോഷിക്കപ്പെടുകയും ചർച്ചയാവുകയും ചെയ്യാറുണ്ട്.