നടന്റെ പേരും സിനിമയുടെ പേരും പുറത്തുവിടരുതെന്ന് പരാതിയില്‍ പറഞ്ഞിരുന്നു: വിന്‍സി അലോഷ്യസ്

','

' ); } ?>

സിനിമ സെറ്റിലെ ലഹരി ഉപയോഗത്തിൽ നടനെതിരെ പരാതി കൊടുത്ത സംഭവത്തിൽ നടന്റെ പേര് പുറത്തായതെങ്ങനെയെന്ന് അറിയില്ലെന്ന് നടി വിൻസി അലോഷ്യസ്. സംഭവത്തിൽ 24 ന്യൂസിനോട് പ്രതികരിക്കുകയായിരുന്നു താരം. ഫിലിം ചേമ്പറിനും സിനിമയുടെ ഇന്റർനാഷണൽ ക്രിയേറ്റീവ് ഫോറത്തിനും (ഐസിസി), താരസംഘടനയായ അമ്മയ്ക്കും ഇ-മെയിൽ മുഖേനയാണ് നടി പരാതി നൽകിയിരുന്നത്. സിനിമയുടെ ഭാവി ഓർത്താണ് ICCക്ക് പരാതി നൽകാതിരുന്നത്. തെറ്റായ വ്യാഖ്യാനങ്ങൾ ഉണ്ടായപ്പോഴാണ് സംഘടനകളെ സമീപിച്ചതെന്നും, നടന്റെ പേരും സിനിമയുടെ പേരും പുറത്തുവിടരുതെന്ന് പരാതിയില്‍ പറഞ്ഞിരുന്നതായും താരം വ്യക്തമാക്കി.

സിനിമക്ക് പ്രശ്‌നമുണ്ടാകുമെന്ന് കരുതിയാണ് സിനിമയുടെ ഐസിസിയോട് പരാതിയില്ലെന്ന് പറഞ്ഞിരുന്നത്. സിനിമയുടെ ഭാവി നോക്കണമായിരുന്നു. ഒരാള്‍ ചെയ്തതിന്റെ പേരില്‍ എല്ലാവരും അനുഭവിക്കേണ്ടതില്ല. തുടര്‍ന്നാണ് ലഹരി ഉപയോഗിക്കുന്നവരോടൊപ്പം അഭിനയിക്കില്ലെന്ന് തീരുമാനിച്ചതെന്ന് വിന്‍സി അലോഷ്യസ് പറഞ്ഞു. എല്ലാ സംഘടനകളിലെയും അംഗങ്ങള്‍ വിളിച്ചു സംസാരിച്ചിരുന്നു. എല്ലാവരും പരാതി സത്യവും വ്യക്തവുമാണെന്നറിഞ്ഞപ്പോള്‍ പിന്തുണക്കുന്നുണ്ട്. അതില്‍ സന്തോഷമുണ്ടെന്ന് നടി പറയുന്നു.

സിനിമ സെറ്റില്‍ ലഹരി ഉപയോഗം ഉണ്ടാകരുതെന്നും പെരുമാറ്റം മാന്യവുമാകണമെന്നത് നിര്‍ബന്ധമാക്കണം. മാന്യമായി ജോലി ചെയ്യാന്‍ കഴിയുന്ന സാഹചര്യം ഉണ്ടാകണമെന്ന് വിന്‍സി പറയുന്നു. ഷൈന്‍ ടോം ചാക്കോക്കെതിരെ ശക്തമായ നടപടി എടുക്കുമെന്ന് സംഘടനകള്‍ അറിയിച്ചിട്ടുണ്ടെന്ന് നടി പറഞ്ഞു. അയാളെ ഓര്‍ത്തിട്ടല്ല തന്റെ ബുദ്ധിമുട്ട് സിനിമയെ ബാധിക്കുമെന്നതാണെന്ന് വിന്‍സി പറയുന്നു. അയാളെ മുന്നില്‍ കണ്ടല്ല താന്‍ നിലപാടെടുക്കുന്നത്. നന്നാവാന്‍ തീരുമാനിച്ചാല്‍ വീണ്ടും പരിഗണിക്കണമെന്നാണ് തന്റെ നിലപാടെന്ന് വിന്‍സി പറയുന്നു. നടപടി ശക്തമായിരിക്കണമെന്നതാണ് തന്റെ ആവശ്യം. സിനിമ സെറ്റില്‍ ലഹരി ഉപയോഗിച്ചെത്തി മറ്റുള്ളവര്‍ക്ക് ഉപദ്രവം ഉണ്ടാക്കരുതെന്ന് വിന്‍സി പറയുന്നു. ഇനി ഇങ്ങനെ സംഭവിക്കരുതെന്നാണ് തന്റെ ആഗ്രഹം.

സിനിമ സെറ്റില്‍ പുകവലിക്ക് വരെ കര്‍ശനമായ നിയന്ത്രണം കൊണ്ടുവരാന്‍ കഴിഞ്ഞാല്‍ അത് നല്ലതാകുമെന്ന് വിന്‍സി പറഞ്ഞു. തനിക്ക് ഭയമില്ലെന്നും സിനിമ ജീവിതത്തിന്റെ ഒരു ഭാ​ഗം മാത്രമാണ്. ഈ മേഖലയിൽ തുടരാൻ ആഗ്രഹമുണ്ട്. അവസരങ്ങൾ നഷ്ടപ്പെടുമെന്ന് ഭയമില്ല. അവസരം വരുന്നത് വരെ കാത്തിരിക്കുമെന്ന് വിൻസി അലോഷ്യസ് വ്യക്തമാക്കി