ആശുപത്രിയിൽ പ്രവേശിപ്പിച്ചതിനെക്കുറിച്ച് പ്രതികരിച്ച് എ.ആർ. റഹ്‌മാൻ: കാരണം “വ്രതകാലത്തെ ഗ്യാസ്ട്രിക് അറ്റാക്ക് “

','

' ); } ?>

കഴിഞ്ഞമാസം നെഞ്ചുവേദന അനുഭവപ്പെട്ടതിനെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട സംഭവത്തിൽ പ്രതികരിച്ച് സംഗീതസംവിധായകൻ എ.ആർ. റഹ്‌മാൻ. ഇന്ത്യ ടുഡേയ്ക്ക് നൽകിയ അഭിമുഖത്തിലാണ് റഹ്‌മാൻ ആരോഗ്യപ്രശ്‌നത്തെ കുറിച്ച് തുറന്നു പറഞ്ഞത്. മാർച്ച് 16 ഞായറാഴ്ച പുലർച്ചെ ചെന്നൈ ഗ്രീൻസ് റോഡിലുള്ള അപ്പോളോ ആശുപത്രിയിലേക്കായിരുന്നു അദ്ദേഹത്തെ പ്രവേശിപ്പിച്ചത്. ഉച്ചയോടെ അദ്ദേഹം ആശുപത്രിയിൽ നിന്ന് മടങ്ങുകയും ചെയ്തിരുന്നു. നിര്‍ജലീകരണത്തെ തുടര്‍ന്നുള്ള തളര്‍ച്ചയും ദഹനസംബന്ധമായ അസ്വസ്ഥതകളുമാണ് പ്രശ്നത്തിന് പ്രധാന കാരണം എന്നാണ് അന്ന് ആശുപത്രി അധികൃതർ അറിയിച്ചത്.

“ആ സമയത്ത് വ്രതത്തിലായിരുന്നു. പൂര്‍ണ്ണമായും സസ്യാഹാരത്തിലേക്ക് മാറിയിരുന്നു. അതിനിടയിലാണ് ഗ്യാസ്ട്രിക് അറ്റാക്ക് ഉണ്ടായത്. അതിനാലാണ് ആശുപത്രിയിലെത്തിയത്,” അദ്ദേഹം പറഞ്ഞു.

ആരോഗ്യപ്രശ്‌നത്തിനിടെ അനേകം ആരാധകരിൽ നിന്ന് ആശംസകൾ ലഭിച്ചതായും അതിലൂടെ ജീവിതത്തിന്റെ മൂല്യം തിരിച്ചറിഞ്ഞുവെന്നും റഹ്‌മാൻ വ്യക്തമാക്കി. “ഞാൻ ഉയര്‍ച്ചകളിലൂടെയും താഴ്ചകളിലൂടെയും കടന്നുപോയിട്ടുണ്ട്. ഓരോരുത്തര്‍ക്കും അവരുടെ വീട്ടില്‍ ഓരോ സൂപ്പര്‍ഹീറോകളാണ്. എനിക്ക് അതിലൊന്നും സംശയമില്ല. പക്ഷേ, എനിക്ക് സത്യമായ ഒരു സൂപ്പര്‍ഹീറോ ഇമേജ് കിട്ടിയത് എന്റെ ആരാധകരുടെ കരുണയിലൂടെയാണ്,” അദ്ദേഹം പറഞ്ഞു.