
നൃത്തവീഡിയോയെ കുറിച്ചുള്ള ട്രോളുകൾക്ക് മറുപടിയുമായി മിയ ജോർജ്. തിരുനക്കര ക്ഷേത്രോത്സവത്തോടനുബന്ധിച്ച് നടി മിയ അവതരിപ്പിച്ച നൃത്തപരിപാടിയുടെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായതോടെയാണ് ട്രോളുകളും വിമർശനങ്ങളും ഉയർന്നത്. ക്ലാസിക്കൽ നൃത്തത്തിന് ആവശ്യമായ പക്വതയില്ലെന്ന് ചിലർ വിമർശിച്ചപ്പോൾ, പരിപാടിയുടെ ചില ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയും ചെയ്തു.
ഈ വിമർശനങ്ങൾക്കാണ് മിയ ഇൻസ്റ്റഗ്രാമിലൂടെ മറുപടി നൽകിയത്. “രണ്ട് മണിക്കൂർ നീണ്ട നൃത്തപരിപാടിയായിരുന്നു. മീഡിയയുടെ ക്യാമറകൾ കേടായതിനാൽ അവസാനത്തെ അഞ്ച് മിനിറ്റേ ക്യാപ്ചർ ചെയ്യാനായത്. ഒരൊറ്റ വീഡിയോയിൽ നിന്ന് വ്യത്യസ്ത ഉള്ളടക്കം ഉണ്ടാക്കാൻ ട്രോളന്മാർ കഷ്ടപ്പെടുകയാണ്. പോട്ടെ സാരമില്ല.. കുറച്ച് കഷ്ടപ്പെട്ട് ഞാൻ ക്ലിപ്പുകൾ കൂട്ടി ഒരുക്കി വീഡിയോ കണ്ടു. കൂടുതൽ ഊർജത്തോടെ ട്രോളുകൾ ഉണ്ടാക്കുക, വിൽക്കുക. റോയൽറ്റി ഒന്നും ഞാൻ ചോദിക്കുന്നില്ല.. കയ്യിൽ വച്ചോളൂ ട്ടാ,” എന്നാണ് മിയയുടെ പ്രതികരണം.