‘തുടരും’ സിനിമയുടെ പ്രമോഷൻ സോങ് എന്ന പേരിൽ പ്രചാരത്തിലുള്ള പോസ്റ്റര്‍ വ്യാജം: പ്രതികരിച്ച് സംവിധായകൻ തരുണ്‍ മൂര്‍ത്തി

','

' ); } ?>

‘തുടരും’ സിനിമയുടെ പ്രമോഷൻ സോങ് എന്ന പേരിൽ പ്രചരിക്കുന്ന പോസ്റ്റർ വ്യാജമാണെന്ന് സ്ഥിതീകരിച്ച് സംവിധായകൻ തരുൺമൂർത്തി. പ്രചാരത്തിലുള്ള പോസ്റ്ററിനെ കുറിച്ച് സമൂഹമാധ്യമങ്ങളിലൂടെയാണ് തരുൺമൂർത്തി പ്രതികരിച്ചത്.”ഐഡിയ കൊള്ളാം, പക്ഷെ ഞങ്ങളുടെ മൂഡ് ഇതല്ല” എന്ന കുറിപ്പോടെയാണ് പോസ്റ്റർ പങ്കുവെച്ചത്.

സിനിമയുടെ പ്രൊമോ സോംഗ് ചിത്രീകരണ സമയത്ത് മോഹന്‍ലാലിന്റെ ചില ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു. അതിലുള്ള കോസ്റ്റ്യൂം ഉപയോഗിച്ചായിരുന്നു സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച പോസ്റ്റര്‍ ഒരുക്കപ്പെട്ടത്. മോഹന്‍ലാല്‍ പിന്‍തിരിഞ്ഞുനില്‍ക്കുന്ന ഈ പോസ്റ്ററില്‍ സിനിമയുടെ പേരും ഉൾപ്പെടുത്തിയിരുന്നതിനാല്‍ ഇത് യഥാര്‍ത്ഥ പ്രൊമോഷണല്‍ പോസ്റ്ററാണെന്ന തോന്നൽ വളരെ വേഗമാണ് ആരാധകർക്കിടയിൽ പരന്നത്.

നരന്‍ സിനിമയിലെ വേല്‍മുരുകാ പാട്ടിന് സമാനമായ ഒരു പ്രൊമോ സോംഗ് ‘തുടരും’മില്‍ ഉണ്ടാകുമെന്ന് ഗായകന്‍ എം.ജി ശ്രീകുമാര്‍ നേരത്തെ വെളിപ്പെടുത്തിയിരുന്നു. അതിന് ശേഷം സിനിമയുമായി ബന്ധപ്പെട്ട പ്രതീക്ഷയും ആവേശവും സമൂഹമാധ്യമങ്ങളിൽ വളരെ വലിയ രീതിയിൽ ഉയരുകയായിരുന്നു

ഏപ്രില്‍ 25ന് ‘തുടരും’ തിയേറ്ററുകളിലെത്തും. ആദ്യ ഷോ രാവിലെ 10 മണിക്ക് ആരംഭിക്കും. ‘ഓപ്പറേഷന്‍ ജാവ’യും ‘സൗദി വെള്ളക്ക’യുമായി ശ്രദ്ധ നേടിയ തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് അദ്ദേഹം തന്നെ. കെ.ആര്‍. സുനി എം. രഞ്ജിത്തിന്റെ രജപുത്ര വിഷ്വല്‍ മീഡിയയുടെ ബാനറില്‍ സിനിമ നിര്‍മിക്കുന്നു. ഷാജികുമാര്‍ ഛായാഗ്രഹണം കൈകാര്യം ചെയ്യുന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ ഒരു സാധാരണ ടാക്‌സി ഡ്രൈവറായാണ് എത്തുന്നത്. ഫാമിലി ഡ്രാമാ വിഭാഗത്തില്‍പ്പെടുന്ന ‘തുടരും’, മോഹന്‍ലാലും ശോഭനയും ഇരുപത് വര്‍ഷങ്ങള്‍ക്കുശേഷം ഒന്നിക്കുന്ന സിനിമ കൂടിയാണ്