പിണറായി സാറിനൊപ്പം ലഞ്ച് കഴിച്ചതാണ് ജീവിതത്തിലെ സ്പെഷ്യൽ മൊമെന്റ്: ശിവകാർത്തികേയൻ

','

' ); } ?>

മുഖ്യമന്ത്രി പിണറായി വിജയനെ നേരിൽ കണ്ടും, അദ്ദേഹത്തോടൊപ്പം സമയം ചെലവഴിക്കാനും കഴിഞ്ഞതിൽ അതീവ സന്തോഷമുണ്ടെന്ന് പ്രമുഖ തമിഴ് താരം ശിവകാർത്തികേയൻ. ‘പിണറായി പെരുമ’ എന്ന പരിപാടിയിൽ സംസാരിക്കുമ്പോൾ, മുഖ്യമന്ത്രിയോടൊപ്പം ഭക്ഷണം കഴിക്കാനായത് ജീവിതത്തിലെ ഏറ്റവും സ്പെഷ്യൽ ആയ നിമിഷങ്ങളിലൊന്നാണെന്ന് നടൻ പറഞ്ഞു. “സിഎം സാറിനെ നേരിട്ട് കാണാനായതിൽ എനിക്ക് വലിയ സന്തോഷമുണ്ടായി. അതിലും വലിയ സന്തോഷം സാറിന്റെ വീട്ടിൽ നിന്ന് തന്നെ ലഞ്ച് കഴിക്കാൻ കഴിഞ്ഞതിലാണ്. ആദ്യം അതു ചെറുതായി കരുതി, പക്ഷേ അവിടെ സാറിനോടൊപ്പം തന്നെ കുടുംബാംഗം പോലെ ഇരുന്നു കഴിക്കാൻ കഴിഞ്ഞു. അതൊരിക്കലും മറക്കാനാവാത്ത അനുഭവമായി,” എന്ന് ശിവകാർത്തികേയൻ പറഞ്ഞു.

‘പിണറായി’ എന്ന് ആദ്യം കേട്ടപ്പോൾ അത് പിണറായി വിജയൻ സാറിന്റെ പേരാണെന്ന് കരുതിയിരുന്നെന്നും, ഇപ്പോഴാണ് അതൊരു സ്ഥലത്തിന്റെ പേരാണെന്ന് മനസ്സിലായതെന്നും താരം പറഞ്ഞു. “മുരട്ടുകാളൈ എന്ന ചിത്രത്തിലെ പ്രശസ്തമായ വരികളുണ്ട് –പൊറന്ത ഊരുക്ക് പുഗഴ ചേര്, വളർന്ത നാട്ടുക്ക് പെരുമ തേട്’’. അത് പൂർണമായും ശരിയെന്ന് പിണറായി സാറിനെ കണ്ടാൽ മനസ്സിലാകും. പിറന്ന നാടിന്റെ പേരിൽ അദ്ദേഹം ഒരു ഐക്കണായി മാറിയിരിക്കുന്നു,” എന്നും ശിവകാർത്തികേയൻ കൂട്ടിച്ചേർത്തു.

ശിവകാർത്തികേയന്റെ പ്രസംഗം സമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ്. എ ആർ മുരുഗദോസ് സംവിധാനം ചെയ്യുന്ന മദ്രാസി എന്ന പുതിയ ചിത്രമാണ് ശിവകാർത്തികേയന്റതായി ഇനി വരാനുള്ളത്. ശിവകാർത്തികേയന്റെ മുരുഗദോസുമായുള്ള ആദ്യ ചിത്രം കൂടിയാണിത് . മലയാളികളുടെ പ്രിയതാരം ബിജു മേനോൻ, വിദ്യുത് ജമാൽ, സഞ്ജയ് ദത്ത്, വിക്രാന്ത്, രുക്മിണി വസന്ത് തുടങ്ങിയവർ ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങളാണ്.