ഫൂലെ’ ചിത്രത്തിന്റെ റിലീസ് ബ്രാഹ്മണ സമുദായ സംഘടനകളുടെ എതിര്‍പ്പിനെ തുടര്‍ന്ന് രണ്ടാഴ്ച വൈകും

','

' ); } ?>

മഹാരാഷ്ട്രയിലെ സാമൂഹിക പരിഷ്‌കര്‍ത്താക്കളായ ജ്യോതിറാവു ഫൂലെയും സാവിത്രി ഭായ് ഫൂലെയെയും ആസ്പദമാക്കി ആനന്ദ് മഹാദേവന്‍ സംവിധാനം ചെയ്ത ചിത്രമായ ‘ഫൂലെ’യുടെ റിലീസ് മാറ്റിയിരിക്കുന്നു. വെള്ളിയാഴ്ച തിയേറ്ററുകളിലെത്തേണ്ടിയിരുന്ന ചിത്രം ഇപ്പോള്‍ രണ്ടാഴ്ച വൈകിയേ പ്രദര്‍ശനത്തിനെത്തുകയുള്ളൂ.

പ്രതീക് ഗാന്ധിയും പത്രലേഖയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം ജാതി-ലിംഗ അനീതികളില്‍ എതിരായ പോരാട്ടമാണ് പ്രമേയമാക്കുന്നത്. എന്നാല്‍, മഹാരാഷ്ട്രയിലെ ചില ബ്രാഹ്മണ സമുദായ സംഘടനകള്‍ ചിത്രം ഒരു സമുദായത്തെ അപകീര്‍ത്തിപ്പെടുത്തുന്നതാണെന്നാരോപിച്ച് രംഗത്തെത്തിയതോടെയാണ് റിലീസ് മാറ്റിവെച്ചത്.

ചിത്രത്തിലെ 12-ഓളം രംഗങ്ങളില്‍ മാറ്റം വരുത്തണമെന്ന് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്‍ നിര്‍ദേശിച്ചിരുന്നു. ജാതിവ്യവസ്ഥയെ സംബന്ധിച്ച ചില വോയ്‌സ് ഓവര്‍ അടക്കം നീക്കണമെന്നും, ‘മനു ജാതിവ്യവസ്ഥ’ സംബന്ധിച്ച പരാമര്‍ശങ്ങള്‍ ഒഴിവാക്കണമെന്നും സിബിഎഫ്‌സി നിര്‍ദേശിച്ചു.

ചിത്രത്തിനെതിരെ നിരവധി പേരില്‍നിന്ന് സംവിധായകന്‍ ആനന്ദ് മഹാദേവന് കത്തുകള്‍ ലഭിച്ചിരുന്നു. ഫൂലെ സിനിമക്ക് ഒരു പ്രത്യേക അജന്‍ഡയില്ലെന്നും, അതിനുപുറമേ വസ്തുതകളാണ് മാത്രമാണ് അവതരിപ്പിച്ചിരിക്കുന്നതെന്നും അദ്ദേഹം പ്രതികരിച്ചു. അഖില്‍ ഭാരതീയ ബ്രാഹ്‌മിണ്‍ സമാജും പരശുരാം ആര്‍ഥിക് വികാസ് മഹാമണ്ഡലുമാണ് പ്രതിഷേധത്തിന് നേതൃത്വം നൽകിയത്.