സുരാജിന്റെ എക്സ്ട്രാ ഡീസന്റ് ഒടിടിയിലേക്ക്, റിലീസ് തീയതി പ്രഖ്യാപിച്ചിട്ടില്ല

','

' ); } ?>

ഒടിടി റിലീസിനൊരുങ്ങി സുരാജിന്റെ എക്സ്ട്രാ ഡീസന്റ്. സൈന പ്ലേയിലൂടെയാണ് സിനിമ ഡിജിറ്റൽ സ്ട്രീം ചെയ്യുന്നത്. റിലീസ് തീയതി പ്രഖ്യാപിച്ചിട്ടില്ല. കഴിഞ്ഞ ഡിസംബർ 20 നാണ് ചിത്രം തീയേറ്ററുകളിലെത്തിയിരുന്നത്. ഡാർക്ക് ഹ്യൂമർ ജേണറിൽ ഫാമിലി ചിത്രമായി ഒരുക്കിയ സിനിമ സംവിധാനം ചെയ്തിരിക്കുന്നത് ആമിർ പള്ളിക്കലാണ്.

സുരാജിന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനമാണ് സിനിമയിലേത് എന്നായിരുന്നു പ്രേക്ഷകർ അഭിപ്രായപ്പെട്ടത്. ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത് ആഷിഫ് കക്കോടിയാണ്. സുരാജ് വെഞ്ഞാറമൂടിനോടൊപ്പം ഗ്രേസ്‌ ആന്റണി, പ്രേമലു ഫെയിം ശ്യാം മോഹൻ എന്നിവരുടെ ഫൺ കോമ്പോയാണ്‌ സിനിമയുടെ ഹൈലൈറ്റ്‌. വിനയപ്രസാദ്‌, റാഫി, സുധീർ കരമന, ദിൽന പ്രശാന്ത് അലക്‌സാണ്ടർ, ഷാജു ശ്രീധർ,സജിൻ ചെറുകയിൽ,വിനീത് തട്ടിൽ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ. പ്രമുഖ നിർമ്മാതാവായ ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക് ഫ്രെയിംസും സുരാജ് വെഞ്ഞാറമ്മൂടിന്റെ വിലാസിനി സിനിമാസും ചേർന്നാണ് ചിത്രം നിർമ്മിച്ചത്.