രാജിനും സിമ്രാനും വെങ്കല പ്രതിമ നിർമ്മിച്ച് ലണ്ടനിലെ ലെസ്റ്റർ സ്ക്വയർ: മുപ്പതു വർഷങ്ങൾക്ക് ശേഷവും ഹൃദയം കീഴടക്കി ദിൽവാലെ ദുൽഹനിയ ലെ ജായേംഗെ

','

' ); } ?>

1995-ൽ പ്രേക്ഷകഹൃദയങ്ങൾ കീഴടക്കി, ഇന്ത്യൻ സിനിമയുടെ ഐക്കോണിക് പ്രണയകഥയായി മാറിയ ‘ദിൽവാലെ ദുൽഹനിയ ലെ ജായേംഗെ’ യിലെ രാജും സിമ്രനും ഇനി ലണ്ടനിലെ ലെസ്റ്റർ സ്ക്വയറിൽ ഒരുമിക്കും . ഷാരൂഖ് ഖാനും കജോളും അവതരിപ്പിച്ച കഥാപാത്രങ്ങൾ ആദ്യമായി കണ്ടുമുട്ടുന്ന ലെസ്റ്റർ സ്ക്വയറിൽ തന്നെ ഇരുവരുടെയും വെങ്കല പ്രതിമ സ്ഥാപിക്കുമെന്ന് ഹാർട്ട് ഓഫ് ലണ്ടൻ ബിസിനസ് അലയൻസ് ബുധനാഴ്ച പ്രഖ്യാപിച്ചു.

‘സീൻസ് ഇൻ ദി സ്ക്വയർ’ സിനിമാ ട്രെയിലിന്റെ ഭാഗമായാണ് പ്രതിമ നിർമ്മിക്കുന്നത്. സിനിമയുടെ 30-ാം റിലീസ് വാർഷികത്തിന് മുൻപായി, ഒക്ടോബർ 20-ന് പ്രതിമ കാണികൾക്ക് സമർപ്പിക്കും. ട്രെയിൻ യാത്രയ്ക്കിടെ ലണ്ടനിൽ ആദ്യമായി കണ്ടുമുട്ടുന്ന ഇന്ത്യക്കാരായ രണ്ടുപേരുടെ പ്രണയകഥയാണ് ചിത്രം പറയുന്നത്. ആദിത്യ ചോപ്രയുടെ സംവിധാനത്തിൽ യാഷ് രാജ് ഫിലിംസ് നിർമിച്ച ചിത്രം യുകെയിലുടനീളം വിവിധ സ്ഥലങ്ങളിലാണ് മിക്ക രംഗങ്ങളും ചിത്രീകരിച്ചത്.