
പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമാണ് ബസൂക്ക. ചിത്രം ഏപ്രിൽ 10ന് തിയറ്ററുകളിൽ എത്തുമെന്നാണ് അണിയറപ്രവർത്തകർ അറിയിച്ചത്. ചിത്രത്തിനെകുറിച്ചുള്ള ആരാധകരുടെയും താരങ്ങളുടെയും കമന്റ്സും അഭിപ്രായങ്ങളും എപ്പോഴും വൈറലാകാറുണ്ട്. ഇപ്പോഴിതാ നടനും സംവിധായകനുമായ സിദ്ധാർഥ് ഭരതന്റെ വാക്കുകളാണ് ചർച്ചയാവുന്നത്.
മനുഷ്യനെ കൊല്ലാത്തൊരു ത്രില്ലർ പടമാണ് ബസൂക്കയെന്നും ചിത്രത്തിൽ മമ്മൂട്ടി രണ്ട് ലുക്കിലാണ് വരുന്നതെന്നും താരം വെളിപ്പെടുത്തി