
യുവതാരങ്ങളായ ഗണപതിയും സാഗര്‍ സൂര്യയും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന പുതിയ മലയാളചിത്രം ‘പ്രകമ്പനം’ എന്ന ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തിറങ്ങി. നവരസ ഫിലിംസും ലക്ഷ്മിനാഥ് ക്രിയേഷന്‍സും സംയുക്തമായി നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ നിർമ്മാണം ശ്രീജിത്ത്, സുധീഷ്, ബ്ലെസി എന്നിവരാണ്.
‘നദികളില്‍ സുന്ദരി യമുന’ എന്ന ഹിറ്റിന്റെ സംവിധായകനായ വിജേഷ് പാണത്തൂര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘പ്രകമ്പനം’. ഹൊറര്‍-കോമഡി വിഭാഗത്തില്‍പ്പെടുന്ന ഈ ചിത്രം, ഹോസ്റ്റല്‍ പശ്ചാത്തലത്തിലൂടെ ഹാസ്യത്തിന്റെയും ഭയത്തിന്റെയും കൂട്ടായ്മയായി ഒരുങ്ങുന്നു. കഥ സംവിധായകന്‍ തന്നെയാണ് ഒരുക്കിയത്. തിരക്കഥയും സംഭാഷണവു നവാഗതനായ ശ്രീഹരി വടക്കന്‍ ആണ് തയ്യാറാക്കിയത്
കൊച്ചി, കണ്ണൂര്‍ എന്നിവിടങ്ങളിലെ മെന്‍സ് ഹോസ്റ്റലുകളെ പശ്ചാത്തലമാക്കിയാണ് കഥ വികസിക്കുന്നത്. അമീന്‍, മല്ലിക സുകുമാരന്‍, അസീസ് നെടുമങ്ങാട്, പി.പി. കുഞ്ഞികൃഷ്ണന്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നു.
ചിത്രത്തിന്റെ മറ്റു സാങ്കേതിക വർക്കുകൾ കൈകാര്യം ചെയ്തിരിക്കുന്നത് ഛായാഗ്രഹണം: ആല്‍ബി ആന്റണി, എഡിറ്റിങ്: സൂരജ് ഇ.എസ്, ആര്‍ട്ട് ഡയറക്ഷന്‍: സുഭാഷ് കരുണ്‍, വരികള്‍: വിനായക് ശശികുമാര്‍, വസ്ത്രാലങ്കാരം: സുജിത്ത് മട്ടന്നൂര്‍,മേക്കപ്പ്: ജയന്‍ പൂങ്കുളം, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: അഭിജിത്ത് നായര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: അംബ്രൂ വര്‍ഗീസ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: നന്ദു പൊതുവാള്‍,പി.ആര്‍.ഒ: മഞ്ജു ഗോപിനാഥ് പബ്ലിസിറ്റി ഡിസൈന്‍: യെല്ലോ ടൂത്ത്,ഡിജിറ്റല്‍ മാര്‍ക്കറ്റിങ്: ഒബ്‌സ്‌ക്യൂറ എന്റര്‍ടെയ്ന്‍മെന്റ്,
എന്നിവരാണ്.