ലാലേട്ടൻ എന്ന പെർഫോമറെ ഏറ്റവും നന്നായി കാണാൻ പറ്റുന്ന സിനിമയാണ് തുടരും: മനസ്സ് തുറന്ന് ജേക്സ് ബിജോയ്

','

' ); } ?>

എമ്പുരാനു ശേഷം മോഹൻലാൽ ആരാധകരും പ്രേക്ഷകരും ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘തുടരും’. വർഷങ്ങൾക്ക് ശേഷം മോഹൻലാലും ശോഭനയും ജോഡികളാകുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. കൂടാതെ രണ്ട് സൂപ്പർഹിറ്റുകൾക്ക് ശേഷം തരുൺ മൂർത്തിയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രം കൂടിയാണ് ‘തുടരും’.ഇപ്പോഴിതാ സിനിമയെ കുറിച്ചും മോഹൻലാലിനെ കുറിച്ചും മനസ്സ് തുറന്നിരിക്കുകയാണ് ചിത്രത്തിലെ സംഗീത സംവിധായകൻ ജേക്സ് ബിജോയ്. കരിയറിലെ മൈൽസ്റ്റോൺ ആയ ഒരു പ്രൊജക്റ്റ് ആണ് തുടരുമെന്നും ചിത്രത്തിൽ മോഹൻലാൽ ഞെട്ടിച്ചിട്ടുണ്ടെന്നും ജേക്സ് ബിജോയ് പറഞ്ഞു. ക്യു സ്റ്റുഡിയോ എന്ന ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് ജേക്സ് മനസ്സ് തുറന്നത്.

‘സമീപകാലത്ത് ഇറങ്ങിയ സിനിമകളിൽ ലാലേട്ടൻ എന്ന പെർഫോമറെ ഏറ്റവും നന്നായി കാണാൻ പറ്റുന്ന സിനിമയാണ് തുടരും. ഒന്നും പറയാനില്ല, അദ്ദേഹം ഗംഭീരമാക്കിയിട്ടുണ്ട്. സിനിമയുടേതായി ഇനി വരാനിരിക്കുന്ന പാട്ടുകളൊക്കെ ഞാൻ അധികം ചെയ്യാത്ത അല്ലെങ്കിൽ സഞ്ചരിക്കാത്ത തരത്തിലുള്ള രീതിയിൽ ഉള്ളവയാണ്’, ജേക്സ് ബിജോയ് പറഞ്ഞു.

തുടരും എന്ന സിനിമ ഒരു പുതിയ സംവിധായകനാണ് ചെയ്യുന്നത്. വളരെ ബ്രില്യന്റായാണ് അദ്ദേഹം ആ സിനിമ ചെയ്തിരിക്കുന്നത്. അത് ദൃശ്യം പോലൊരു സിനിമയാണ്,’ എന്നായിരുന്നു ഗലാട്ട പ്ലസ് എന്ന ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിൽ മോഹൻലാൽ പറഞ്ഞത്. വലിയ അവകാശവാദങ്ങൾ ഒന്നും തങ്ങൾക്കില്ലെന്നും ചിത്രം പൂർണമായും പ്രേക്ഷകർക്ക് വിട്ട് നൽകുകയാണെന്നും ആണ് സിനിമയെക്കുറിച്ച് നിർമാതാവ് എം രഞ്ജിത്ത് പറഞ്ഞത്.