ജൂണില്‍ വ്യത്യസ്ത ഗെറ്റപ്പില്‍ രജിഷ വിജയന്‍

','

' ); } ?>

അനുരാഗ കരിക്കിന്‍ വെളളം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലെത്തിയ രജിഷ വിജയന്‍ നായികയായി എത്തുന്ന പുതിയ ചിത്രം ജൂണിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. നടന്‍ ജയസൂര്യ തന്റെ ഫെയ്‌സ്ബുക്കിലൂടെയാണ് ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കിയത്.

അഹമ്മദ് കബീര്‍ സംവിധാനം ചെയ്യുന്ന ജൂണില്‍ ഒരു വിദ്യാര്‍ത്ഥിയുടെ യൂണിഫോമിലുള്ള ഫസ്റ്റ് ലുക്ക് ഇതിനകം പ്രേക്ഷക ശ്രദ്ധ നേടിക്കഴിഞ്ഞു. ഒരു പെണ്‍കുട്ടിയുടെ കൗമാര കാലം തൊട്ട് വിവാഹം വരെയുള്ള ജീവിതമാണ് സിനിമയില്‍ പറയുന്നത്. ജൂണില്‍ ആറ് ഗെറ്റ് അപ്പുകളിലാണ് രജിഷ എത്തുന്നത്. പതിനേഴ് വയസ്സ് തൊട്ട് 25 വയസ്സ് വരെയുള്ള കഥാപാത്രങ്ങളെയാണ് രജിഷ അവതരിപ്പിക്കുന്നത്.

നായികാ കേന്ദ്രീകൃതമായ സിനിമയാകും ജൂണ്‍ എന്നാണ് നിര്‍മ്മാതാവ് വിജയ് ബാബു പറയുന്നത്. ജോജു ജോര്‍ജ്ജ്, സത്യം ശിവം സുന്ദരം ഫെയിം അശ്വതി, അര്‍ജുന്‍ അശോകന്‍, അജു വര്‍ഗീസ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍.