അവസരം കിട്ടിയാല്‍ മലയാള സിനിമയിലേക്ക് കടന്നുവരാന്‍ ആഗ്രഹിക്കുന്നുവെന്ന വെളിപ്പെടുത്തലുമായി ഷാറൂഖ് ഖാന്.ചുരുങ്ങിയ ബജറ്റില്‍ കലാമേന്മയുള്ള ചിത്രങ്ങള്‍ പുറത്തിറങ്ങുന്ന മലയാളത്തോട് ഏറെ താല്പര്യമുണ്ട്. ഷാറൂഖിന്റെ പുതിയ ചിത്രം ‘സീറോ’യുടെ പ്രചരണവുമായി ബന്ധപ്പെട്ട് ദുബൈയില്‍ എത്തിയ ഷാറൂഖ് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.
മലയാളത്തിലിറങ്ങുന്ന ചിത്രങ്ങള്‍ മികച്ചതാണെന്നും, മമ്മൂട്ടി, മോഹന്‍ലാല്‍, എന്നിവരുടെ ചിത്രങ്ങള്‍ തനിക്ക് ഏറെ പ്രിയപ്പെട്ടവയാണെന്നും ഷാറൂഖ് കൂട്ടിച്ചേര്‍ത്തു. ഭാഷയുടെ പ്രശ്നമുണ്ടെങ്കിലും മലയാളത്തില്‍ അവസരം ലഭിച്ചാല്‍ താന്‍ അഭിനയിക്കാന്‍ തയ്യാറാകുമെന്നും ഷാറൂഖ് പറഞ്ഞു.