അച്ചായന്‍ ലുക്കില്‍ മമ്മൂട്ടി

','

' ); } ?>

മമ്മൂട്ടിയുടെ പുതിയ ഗെറ്റപ്പിലുള്ള ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറല്‍. ‘കണ്ണൂര്‍ സ്‌ക്വാഡി’ന്റെ ദുബായി പ്രമോഷനു ശേഷം കേരളത്തില്‍ തിരിച്ചെത്തിയിരിക്കുകയാണ് മമ്മൂട്ടി. വിമാനത്താവളത്തില്‍ നിന്നും ഇറങ്ങിവരുന്ന താരം പുത്തന്‍ ലുക്കിലാണ് പ്രത്യക്ഷപ്പെട്ടത്. മമ്മൂട്ടിക്കൊപ്പം ഭാര്യ സുല്‍ഫത്തും ഉണ്ടായിരുന്നു. പുതിയ ലുക്ക് ഏത് സിനിമയ്ക്കുവേണ്ടിയാണെന്നുള്ള ആകാംക്ഷയിലാണ് ആരാധകര്‍.

വൈശാഖ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിനുവേണ്ടിയാണ് ഈ മേക്കോവറെന്നാണ് ആരാധകരുടെ കണ്ടെത്തില്‍. ചിത്രത്തില്‍ ജോസ് എന്ന അച്ചായനാണ് മമ്മൂട്ടി എത്തുന്നത്. മിഥുന്‍ മാനുവല്‍ ആണ് തിരക്കഥ.