വര്‍ഷങ്ങള്‍ക്കു മുന്‍പേ മലയാളികളുടെ ചിരികള്‍ക്കും ചിന്തകള്‍ക്കും പ്രണയത്തിനും സന്തോഷത്തിനും ദുഃഖത്തിനുമെല്ലാമൊപ്പം സഞ്ചരിച്ചു തുടങ്ങിയതാണ് വിദ്യാസാഗര്‍ ഈണങ്ങള്‍. അന്നുതൊട്ടിന്നോളം അവയിലൊന്നെങ്കിലും മൂളാതെ മലയാളിക്ക് ഒരു ദിനം കടന്നു പോവുക പ്രയാസം. തൊണ്ണൂറുകളിലാണ് മലയാള സിനിമയില്‍ വിദ്യാസാഗര്‍ സംഗീതത്തിന്റെ സുവര്‍ണകാലം. തന്റെ സംഗീതം കൊണ്ട് പ്രേക്ഷകരെ മുഴുവന്‍ ഭ്രാന്തന്മാരാക്കിയ ഇതിഹാസ സംഗീതസംവിധായകന്, സാക്ഷാല്‍ ‘മെലഡി കിംഗ്’.
തന്റെ സംഗീത സപര്യക്ക് 25 വര്‍ഷം തികയുമ്പോള്‍ ആദ്യമായി ഒരു മ്യൂസിക് കോണ്‍സര്‍ട്ടിനു ഒരുങ്ങുകയാണ് വിദ്യാസാഗര്‍. കൊക്കേഴ്സ് മീഡിയയും നോയിസ് & ഗ്രൈന്‍സും ചേര്‍ന്നാണ് കേരളത്തില്‍ ഇതിന് വേദി ഒരുക്കുന്നത്. മെയ് മാസം 13ന് ആണ് അഡ്ലക്സ് കണ്വെന്ഷന് സെന്ററിലാണ് പരിപാടി നടക്കുക. വിദ്യാസാഗര്‍ വളരെ അപൂര്‍വമായി മാത്രമാണ് ഇത്തരം ലൈവ് പരിപാടികള്‍ക്ക് ഒരുങ്ങുന്നത് അതും ആദ്യമായാണ് കേരളത്തില്‍ എന്നതൊക്കെയും ഈ പരിപാടിക്ക് കൂടുതല്‍ ശ്രദ്ധ നല്കുന്നു. എന്നും മനസ്സില്‍ നില്ക്കുന്ന ഈണങ്ങള്‍ സമ്മാനിച്ച ഇതിഹാസത്തെ കാണാന്‍ കാത്തുനില്‍ക്കുകയാണ് എല്ലാവരും, അതിനൊരു അവസരം എന്ന് മാത്രമല്ല ഇത്രകാലം നമ്മളെ എല്ലാവരെയും കൊതിപ്പിച്ചു സംഗീത മാധുര്യം നേരിട്ട് അനുഭവിക്കാനും കഴിയും. ടിക്കറ്റ് ബുക്കിങ് ആരംഭിച്ച പരിപാടിയുടെ കുടുതല്‍ വിവരങ്ങള്‍ക്ക്