ബോളിവുഡ് നടന് ഷാരൂഖ് ഖാന് നായകനാകുന്ന പുതിയ ചിത്രം ‘ പഠാന്റെ പുതിയ ട്രെയിലര്‍ പുറത്തിറങ്ങി. തീവ്രവാദത്തിനെതിരേയുള്ള യുദ്ധമാണ് ചിത്രത്തിന്റെ പ്രമേയം. ഷാരൂഖ് ഖാനും ദീപികയും രക്ഷകരായും ജോണ്‍ എബ്രഹാം വില്ലനായും വേഷമിടുന്നു. ഒട്ടേറെ സംഘട്ടനരംഗങ്ങളുള്ള ചിത്രമാണിത്. ഹിന്ദിയ്ക്ക് പുറമേ തമിഴ്, തെലുങ്ക് ഭാഷകളിലായി ചിത്രം തീയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും.
നാല് വര്‍ഷത്തെ ഇടവേളക്ക് ശേഷം ഷാരൂഖ് ഖാന് നായകനായെത്തുന്ന ചിത്രമാണ് പത്താന്. സിദ്ധാര്‍ഥ് ആനന്ദാണ് ചിത്രം സംവിധാനം ചെയ്യുന്നത്. യഷ് രാജ് ഫിലിംസ് ആണ് ചിത്രത്തിന്റെ നിര്‍മാണം.
2018ല്‍ പുറത്തിറങ്ങിയ സീറോയിലാണ് ഷാരൂഖ് ഒടുവില്‍ വേഷമിട്ടത്. പത്താന് പിന്നാലെ അറ്റ്ലീ സംവിധാനം ചെയ്യുന്ന ചിത്രവും രാജ്കുമാര് ഹിരാനി ചിത്രവും ഷാരൂഖിന്റേതായി അണിയറയില്‍ ഒരുങ്ങുന്നുണ്ട്.