ക്രിസ്മസ് ഹോളിഡേയ്‌സ് ആഘോഷമാക്കുവാന്‍ ബിജു മേനോന്‍, ഗുരു സോമസുന്ദരം ചിത്രം നാലാം മുറ എത്തുന്നു…

 

ഫാമിലി ഓഡിയന്‍സിന്റെ പ്രിയ നായകന്‍ ബിജു മേനോനെയും മിന്നല്‍ മുരളിയിലൂടെ ചെറുപ്പക്കാരുടേയും കുട്ടികളുടേയും പ്രിയങ്കരനായി മാറിയ ഗുരു സോമസുന്ദരത്തേയും പ്രധാന കഥാപാത്രങ്ങളാക്കി ദീപു അന്തിക്കാട് സംവിധാനം ചെയ്ത നാലാം മുറ ഡിസംബര്‍ 23 ന് കേരളത്തിലെ തീയേറ്ററുകളില്‍ റിലീസ് ചെയ്യുന്നു. എല്ലാ തരം പ്രേക്ഷകരേയും ആവേശം കൊള്ളിയ്ക്കുന്ന ഫാമിലി ത്രില്ലര്‍ ഴോണറില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ ടീസറും ഗാനങ്ങളും സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡായി കഴിഞ്ഞിട്ടുണ്ട്. ലക്കി സ്റ്റാര്‍ എന്ന ഫാമിലി ഹിറ്റ് ചിത്രമൊരുക്കിയ സംവിധായകനാണ് ദീപു അന്തിക്കാട്.

സൂരജ് വി ദേവ് ആണ് രചന. ദിവ്യ പിള്ള, ശാന്തി പ്രിയ, ഷീല എബ്രഹാം, സുരഭി സന്തോഷ്, ഷൈനി സാറ, അലന്‍സിയര്‍, പ്രശാന്ത് അലക്‌സാണ്ടര്‍ എന്നിവരാണ് മറ്റുകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.ലോകനാഥന്‍ ഛായാഗ്രഹണവും കൈലാസ് മേനോന്‍ സംഗീത സംവിധാനവും നിര്‍വഹിക്കുന്നു. പശ്ചാത്തല സംഗീതം ഗോപീ സുന്ദര്‍.

ഡഎക മോഷന്‍ പിക്‌ച്ചേഴ്‌സിന്റെ ബാനറില്‍ കിഷോര്‍ വാരിയത്ത് യു എസ് എ, ലക്ഷ്മികാന്ത് ക്രിയേഷന്‍സിന്റെ ബാനറില്‍ സുധീഷ് പിള്ള, സെലിബ്രാന്‍ഡ്‌സിന്റെ ബാനറില്‍ ഷിബു അന്തിക്കാട് എന്നിവര്‍ ചേര്‍ന്നാണ് ഈ ബിഗ് ബഡ്ജറ്റ് സിനിമ നിര്‍മിക്കുന്നത്.എഡിറ്റിംഗ് ഷമീര്‍ മുഹമ്മദ്, കലാസംവിധാനം അപ്പുണ്ണി സാജന്‍, വസ്ത്രാലങ്കാരം നയന ശ്രീകാന്ത്, മേക്കപ്പ് റോണക്‌സ് സേവ്യര്‍, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് എന്റര്‍ടെയ്ന്‍മെന്റ് കോര്‍ണര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ജാവേദ് ചെമ്പ്. വാര്‍ത്താപ്രചരണം – ജിനു അനില്‍കുമാര്‍