ആസിഫിനെ സജസ്റ്റ് ചെയ്തത് നിവിന്‍; എബ്രിഡ് ഷൈൻ

','

' ); } ?>

പഴകും തോറും വീര്യം കൂടുന്ന ഒന്നായിരിക്കും മഹാവീര്യര്‍ എന്ന് എബ്രിഡ് ഷൈന്‍. കലര്‍പ്പില്ലാത്ത വീഞ്ഞായിരിക്കും സിനിമയെന്നും അദ്ദേഹം പറഞ്ഞു. സെല്ലുലോയിഡ് ഫിലിം മേഗസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഈ സിനിമയുടെ തിരക്കഥ എഴുതുമ്പോള്‍ തന്നെ നിവിന്‍ തന്നെയായിരുന്നു എന്റെ മനസ്സില്‍ ഉണ്ടായിരുന്നത്. നിവിനോട് കഥ പറഞ്ഞ്, നിവിന്‍ ചെയ്യാം എന്ന് പറഞ്ഞതിന് ശേഷമാണ് ഞാന്‍ ഇതിന്റെ തിരക്കഥ എഴുതാന്‍ തുടങ്ങിയത്.ഞാന്‍ എല്ലാ കഥകളും നിവിനോട് ചര്‍ച്ച ചെയ്യാറുണ്ട്. എല്ലാ കാര്യങ്ങളും പങ്കുവെക്കുന്ന എന്റെ സുഹൃത്താണ് നിവിന്‍. സിനിമയുടെ തിരക്കഥ വികസിച്ച് വന്നപ്പോള്‍ രണ്ട് പ്രധാന കഥാപാത്രങ്ങളും ഒരേ പോലെ വളര്‍ന്നു വന്നു. നിവിന്‍ പോളി ചെയ്യുന്ന കഥാപാത്രത്തിനും ഒപ്പമുള്ള കഥാപാത്രത്തിനും ഒരേ പോലെ പ്രാധാന്യം വരികയും ചെയ്തു.അങ്ങനെ നിവിന്‍ തന്നെയാണ് ആസിഫിനെ നിര്‍ദ്ദേശിച്ചതെന്നും എബ്രിഡ് ഷൈന്‍ പറഞ്ഞു

 

നിവിന്‍ പോളി, ആസിഫ് അലി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് മഹാവീര്യര്‍. എം മുകുന്ദന്റെ കഥ ആധാരമാക്കിയുള്ള ചിത്രത്തിന് എബ്രിഡ് ഷൈന്‍ തന്നെയാണ് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. പോളി ജൂനിയന്‍ പിക്‌ചേഴ്‌സ്, ഇന്ത്യന്‍ മൂവി മേക്കേഴ്‌സ് എന്നീ ബാനറുകളിലാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. 1983 ,ആക്ഷന്‍ ഹീറോ ബിജു എന്നീ ചിത്രങ്ങള്‍ക്ക് ശേഷം നിവിന്‍ എബ്രിഡ് ഷൈന്‍ കൂട്ടുകെട്ടിലെത്തുന്ന ചിത്രം കൂടിയാണ് മഹാവീര്യര്‍.ചിത്രത്തില്‍ കന്നഡ നടി ഷാന്‍വി ശ്രീവാസ്തവയാണ് നായികയായെത്തുന്നത്.

 

നിവിന്‍ പോളി നായകനായെത്തുന്ന രാജീവ് രവിയുടെ പിരിയോഡിക്ക് ഡ്രാമയായെത്തുന്ന തുറമുഖമാണ് ഇനിതാരത്തിന്റെ വരാനിരിക്കുന്ന സിനിമ. തെക്കേപ്പാട്ട് ഫിലിംസിന്റെ ബാനറില്‍ സുകുമാര്‍ തെക്കേപ്പാട്ടാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഇയ്യോബിന്റെ പുസ്തകത്തിന്റെ തിരക്കഥാകൃത്ത് ഗോപന്‍ ചിദംബരമാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.1950കളില്‍ കൊച്ചി തുറമുഖത്ത് നടപ്പിലാക്കിയ ‘ചാപ്പ’ സംവിധാനത്തിനെതിരായ പ്രതിഷേധത്തെ അടിസ്ഥാനമാക്കിയാണ് തുറമുഖം ഒരുക്കിയത്.