News in Malayalam today – Paris Chandran Music director has passed away
സിനിമ നാടക സംഗീത സംവിധായകന് ചന്ദ്രന് വേയാട്ടുമ്മല്‍ (Paris Chandran-66) അന്തരിച്ചു. നിരവധി മലയാള ചിത്രങ്ങള്‍ക്ക് അദ്ദേഹം സംഗീതമൊരുക്കിയിരുന്നു. തിങ്കളാഴ്ച വൈകുന്നേരം നാലിന് നരിക്കുനി വട്ടപ്പാറപൊയിലെ വീട്ടുവളപ്പില്‍ സംസ്കാരം നടന്നു. 1988ല്‍ ബിബിസിയുടെ ദ് മണ്‍സൂണ്‍ എന്ന റേഡിയോ നാടകത്തിന് വേണ്ടിയും സംഗീതം നല്കി.
ദൃഷ്ടാന്തം, ചായില്യം, ബോംബെ മിഠായി, നഗരം, ഈട, ബയോസ്കോപ്പ്, ഞാന്‍ സ്റ്റീവ് ലോപ്പസ് എന്നീ ചിത്രങ്ങള്‍ക്ക് ഇദ്ദേഹം സംഗീതം പകര്‍ന്നിരുന്നു.
2008ല്‍ ബയോസ്കോപ്പ് എന്ന ചിത്രത്തിന് മികച്ച പശ്ചാത്തല സംഗീതത്തിനുള്ള കേരള സംസ്ഥാന അവാര്‍ഡും, 2010-ല്‍ ‘പ്രണയത്തില്‍ ഒരുവള്‍’ എന്ന ടെലിഫിലിമിന് മികച്ച സംഗീത സംവിധായകനുള്ള കേരള സ്റ്റേറ്റ് ടെലിവിഷന്‍ അവാര്‍ഡും ലഭിച്ചു. 1989-91ല്‍ ലണ്ടനിലെ പ്രശസ്തമായ റോയല്‍ നാഷണല്‍ തിയേറ്ററില്‍ ഒട്ടേറെ പരിപാടികള്‍ അവതരിപ്പിച്ചിട്ടുണ്ട്. പാരീസിലെ യ ഫുട്സ്ബെന് തിയേറ്ററുമായി സഹകരിച്ചു ഒട്ടേറെ രാജ്യങ്ങളില്‍ നാടകങ്ങള്‍ക്കുവേണ്ടി സംഗീതംചെയ്തിരുന്നു. സ്കൂള്‍ ഓഫ് ഡ്രാമയില്നിന്നാണ് പഠനം പൂര്‍ത്തിയാക്കിയത്
ഭാര്യ: ശൈലജ. മക്കള്‍: ആനന്ദ് രാഗ്, ആയുഷ്. അച്ഛന്: പരേതനായ കോരപ്പന്. അമ്മ: പരേതയായ അമ്മാളുക്കുട്ടി. സഹോദരങ്ങള്‍: സൗമിനി, സൗദാമിനി, സതിദേവി, പുഷ്പവല്ലി, സൗന്ദരരാജന് ( പ്രൊഫസര്‍, സ്വാതി തിരുനാള്‍ സംഗീത കോളേജ്, തിരുവനന്തപുരം), പരേതരായ ശ്രീനിവാസന്, ശിവാനന്ദന്.
news Kerala latest : Celluloid online