പത്താംവളവില്‍ കിടന്ന് കറങ്ങിയോ?

','

' ); } ?>

ഒരു പരോള്‍ പ്രതിയുടേയും പൊലീസ് ഓഫീസറുടേയും കഥ പറയുന്ന പത്താം വളവ് ചിത്രം ഫാമിലി ത്രില്ലര്‍ എന്ന അകമ്പടിയോടെയാണ് എത്തിയത്. പക്ഷേ ത്രില്ലര്‍ എന്ന എലമെന്റ് മാറ്റിവെച്ചാല്‍ കണ്ടിരിക്കാവുന്ന ഒരു കുടുംബ ചിത്രം തന്നെയാണ് പത്താംവളവ് ( Pathaam Valavu ). ജോസഫ് എന്ന സിനിമ നല്‍കിയ എം. പത്മകുമാറിന് പറയാനുള്ള ശക്തമായ തിരക്കഥയൊന്നുമല്ല പത്താം വളവ്. പക്ഷേ വൈകാരിക മൂഹൂര്‍ത്തങ്ങളാല്‍ പ്രേക്ഷകനെ കെട്ടിയിടാന്‍ സംവിധായകന് കഴിഞ്ഞിട്ടുണ്ട്. ഒരു പരോള്‍ പ്രതിയെ പിടികൂടാനിറങ്ങുന്ന പോലീസുകാരന്‍ മനസ്സിലാക്കുന്ന സംഭവ കഥയായി തന്നെ ചിത്രം പറയുന്നു. അതിനാടകീയ മുഹൂര്‍ത്തങ്ങളോ പ്രേക്ഷകനെ ആശയകുഴപ്പത്തിലാക്കുന്ന യാതൊരു വഴിതിരിവുകളോ ചിത്രത്തിലില്ല. ക്ലൈമാക്‌സ് രംഗത്ത് മാത്രമാണ് ത്രില്ലര്‍ എലമെന്റ് എന്ന് പറയാനുള്ളത്. ഈ ക്ലൈമാക്‌സാകട്ടെ മുന്‍പ് പല സിനമകളിലും ആവര്‍ത്തിച്ചതാണ്.

moviesnews : മേരി ആവാസ് സുനോ കാണണോ…….

നൈറ്റ് ഡ്രൈവ് എന്ന ചിത്രത്തിന് ശേഷം അഭിലാഷ് പിള്ളയുടെ തിരക്കഥയാണ് പത്താം വളവ് ( Pathaam Valavu ). നൈറ്റ് ഡ്രൈവിനോളം മികച്ച തിരക്കഥയല്ലാതിരുന്നിട്ടും വ്യത്യസ്തതയും ഡീറ്റെയിലിംഗും കൊണ്ടുവരാന്‍ എം. പത്മകുമാറിന് സാധിച്ചിട്ടുണ്ട്. പരോള്‍ പ്രതി സോളമനെ സുരാജ് വെഞ്ഞാറമൂടും പൊലീസ് ഉദ്യോഗസ്ഥന്‍ സേതുവിനെ ഇന്ദ്രജിത്ത് സുകുമാരനും മനോഹരമാക്കിയതാണ് ചിത്രത്തിന്റെ പ്രധാന സവിശേഷത. കേരളം ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ഒരു യാര്‍ത്ഥ സംഭവത്തില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ടാണ് ഈ ചിത്രത്തിന്റെ പ്രമേയം തീര്‍ച്ചയായും പറയേണ്ടുന്ന വിഷയം തന്നെയാണെന്നതില്‍ സംശയമില്ല. അതിഥി രവിയും സ്വാസികയുമാണ് നായികമാര്‍ അവരുടെ റോളുകള്‍ മനോഹരമാക്കി. നടി മുക്തയുടെ മകളും യൂട്യൂബിലൂടെ തരംഗവുമായി മാറിയ കണ്‍മണി എന്ന കിയാരയും മികച്ച പ്രകടനമാണ് കാഴ്ച്ച വെച്ചത്.തമിഴ്, തെലുങ്ക് ചിത്രങ്ങളില്‍ ഏറെ തിളങ്ങി നില്‍ക്കുന്ന മലയാളത്തിലെ യുവനടന്‍ അജ്മല്‍ അമീറും ഈ ചിത്രത്തില്‍ ശക്തമായ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചു.

Pathaam Valavu moviesnews

സുധീര്‍ കരമന, സോഹന്‍ സീനുലാല്‍, ജയകൃഷ്ണന്‍, അനീഷ് ജി. മേനോന്‍, രാജേഷ് ശര്‍മ്മ, മേജര്‍ രവി, സുധീര്‍ പറവൂര്‍, നിസ്താര്‍ അഹമ്മദ്, നന്ദന്‍ ഉണ്ണി, കുര്യാക്കോസ്, കിജന്‍ രാഘവന്‍ തുഷാര എന്നിവരും ഈ ചിത്രത്തിലെ പ്രധാന അഭിനേതാക്കളാണ്. ഹരിനാരായണന്‍, വിനായക് ശശികുമാര്‍, അജീഷ് ദാസന്‍, എസ്.കെ. സജീഷ് എന്നിവരുടെ ഗാനങ്ങള്‍ക്ക് ഈണം പകര്‍ന്നിരിക്കുന്നത് രഞ്ജിന്‍ രാജ് ആണ്. രതീഷ് റാം ഛായാഗ്രഹണവും ഷമീര്‍ മുഹമ്മദ് കലാസംവിധാനവും നിര്‍വ്വഹിക്കുന്നു. കലാസംവിധാനം- രാജീവ് കോവിലകം, മേക്കപ്പ് – ജിതേഷ് പൊയ്യ, കോസ്റ്റ്യും ഡിസൈന്‍- അയിഷാ സഫീര്‍, നിശ്ചല ഛായാഗ്രഹണം – മോഹന്‍ സുരഭി, സേതു, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടര്‍ – ഉല്ലാസ് കൃഷ്ണ, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് – ഷിഹാബ് വെണ്ണല, പ്രൊജക്റ്റ് ഡിസൈനര്‍ – നോബിള്‍ ജേക്കബ്, പി.ആര്‍.ഒ.- വാഴൂര്‍ ജോസ്.

Pathaam Valavu