മായാവി, ടു കണ്‍ട്രീസ് എന്നീ ഹിറ്റ് ചിത്രങ്ങള്‍ക്കു ശേഷം
ഷാഫിയും റാഫിയും ഒന്നിക്കുന്ന ‘ചില്‍ഡ്രന്‍സ് പാര്‍ക്ക്’ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് മൂന്നാറില്‍ തുടങ്ങി. ഷാഫി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം ഒരുക്കുന്നത് റാഫിയാണ്. കൊച്ചിന്‍ ഫിലിംസിന്റെ ബാനറില്‍ രൂപേഷ് ഓമനയും മിലന്‍ ജലീലും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത് . ചിത്രത്തിന്റെ പേരു സൂചിപ്പിക്കും പോലെ തന്നെ കുട്ടികളും പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. ഒരു പഴയ ബോംബ് കഥ എന്ന ഹിറ്റ് ചിത്രത്തിനു ശേഷം ഷാഫി ഒരുക്കുന്ന ചില്‍ഡ്രന്‍സ് പാര്‍ക്കില്‍ എഴുപത്തഞ്ചോളം കുട്ടികള്‍ക്കു പുറമെ വിഷ്ണു ഉണ്ണികൃഷ്ണന്‍, ധ്രുവന്‍, ഷറഫുദീന്‍ എന്നീ മൂന്ന് നായകന്മാരും ,മധു,റാഫി, ധര്‍മജന്‍, ശ്രീജിത്ത് രവി, ശിവജി ഗുരുവായൂര്‍, നോബി, ബേസില്‍ എന്നിവരും പ്രധാന വേഷങ്ങള്‍ ചെയ്യുന്നു. മൂന്ന് നായികമാരായി ഗായത്രി സുരേഷ്, മാനസ രാധാകൃഷ്ണന്‍, സൗമ്യ മേനോനും എത്തുന്നു. ഛായാഗ്രഹണം ഫൈസല്‍ അലി, ആര്‍ട്ട് അര്‍ക്കന്‍, എഡിറ്റിംഗ് സാജന്‍, കോസ്റ്റ്യും സമീറ സനീഷ്, മേക്കപ്പ് പട്ടണം റഷീദ്, സ്റ്റീല്‍സ് ജയപ്രകാശ്, ഡിസൈന്‍സ് കോളിന്‍സ്, പ്രോഡക്ഷന്‍ കണ്‍ട്രോളര്‍ ബാദുഷ, പി ആര്‍ ഒ മഞ്ജു ഗോപിനാഥ്. മൂന്നാറും എറണാകുളവുമായിരിക്കും പ്രധാന ലൊക്കേഷനുകള്‍.
ഷാഫി -റാഫി കൂട്ടുകെട്ട് വീണ്ടും. പുതിയ ചിത്രം ‘ചില്‍ഡ്രന്‍സ് പാര്‍ക്ക്’ ഷൂട്ടിംഗ് തുടങ്ങി
','' );
}
?>