ബലാത്സംഗം ചെയ്തുവെന്ന നടിയുടെ പരാതിയില്‍ നടനും നിര്‍മാതാവുമായ വിജയ് ബാബുവിനെതിരേ ലുക്ക് ഔട്ട് സര്‍ക്കുലര്‍( lookout notice ) പുറപ്പെടുവിച്ച് കൊച്ചി സിറ്റി പോലീസ്. പീഡനം നടന്ന കടവന്ത്രയിലെ നക്ഷത്ര ഹോട്ടലിലും വിജയ് ബാബുവിന്റെ ഫ്ലാറ്റിലും പോലീസ് പരിശോധന നടത്തി. ഇയാള്‍ക്കെതിരെ നിര്‍ണായക തെളിവുകള്‍ പോലീസിന് ലഭിച്ചതായാണ് വിവരം.
ബലാത്സംഗക്കേസില്‍ പരാതിക്കാരിയുടെ പേരടക്കം വെളിപ്പെടുത്തി, വെല്ലുവിളിയുമായി വിജയ് ബാബു ഫെയ്സ്ബുക്ക് ലൈവില്‍ എത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് കടുത്ത നടപടികളിലേക്ക് പോലീസ് പോകുന്നത്. ഇയാള്‍ക്കെതിരെ മതിയായ തെളിവുകളെല്ലാം ശേഖരിക്കാന്‍ സാധിച്ചു എന്നാണ് അന്വേഷണ സംഘം വ്യക്തമാക്കുന്നത്. അതുകൊണ്ട് തന്നെ എത്രയും പെട്ടെന്ന് അറസ്റ്റിലേക്കുള്ള നീക്കമാണ് പോലീസിന്റെ ഭാഗത്തുനിന്നുണ്ടാകുന്നത്. ഇതിന്റെ പശ്ചാത്തലത്തിലാണ് ലുക്ക് ഔട്ട് സര്‍ക്കുലര്‍ പുറപ്പെടുവിച്ചിരിക്കുന്നത്.
കഴിഞ്ഞ മാര്‍ച്ച് 13 മുതല്‍ ഏപ്രില്‍ 14 വരേയുള്ള ഒരു മാസ കാലയളവിലാണ് പീഡനം നടന്നതായി പരാതിയില്‍ പറയുന്നത്. ഇതുമായി ബന്ധപ്പെട്ട തെളിവുകള്‍ ശേഖരിക്കുക എന്നത് പോലീസിന് എളുപ്പമായിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ ദുബായിലുള്ള വിജയ് ബാബുവിനെതിരെ ലുക്ക് ഔട്ട് സര്‍ക്കുലര്‍ പുറപ്പെടുവിച്ചിരിക്കുന്നത്. ഏതെങ്കിലും വിമാനത്താവളങ്ങള്‍ വഴിയോ കപ്പല്‍ വഴിയോ കടക്കാന്‍ ശ്രമിച്ചാല്‍ തടഞ്ഞുവെച്ച് അറസ്റ്റ് രേഖപ്പെടുത്തുക എന്നതാണ് പോലീസ് ഉദ്ദേശിക്കുന്ന്.
കഴിഞ്ഞ ദിവസമാണ് വിജയ് ബാബു തനിക്കെതിരെ ബലാത്സംഗ പരാതി നല്കിയ പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തില്‍ ഫേസ്ബുക്കില്‍ ഫൈവില്‍ വന്നത്.
ഞാന്‍ തെറ്റ് ചെയ്തിട്ടില്ല എന്ന് ഉറപ്പുള്ളതുകൊണ്ടും ഇതില്‍ ഇര ഞാനായത് കൊണ്ടും എനിക്ക് പേടിയില്ല. ആരോപണം ഉന്നയിച്ച ആള് ഇതില്‍ കക്ഷിയാണ്. കക്ഷിയായിട്ടും എന്തുകൊണ്ടാണ് അവരുടെ പേര് പുറത്ത് വരാത്തത്. അവരുടെ പേരും പുറത്ത് കൊണ്ടുവരണം. അവര്‍ മാത്രം കേക്കും കഴിച്ച സന്തോഷമായിട്ട് ഇരുന്നാല്‍ പോരല്ലോ. എന്റെ കുടുംബം, എന്റെ അമ്മ, എന്റെ ഭാര്യ, എന്റെ കുട്ടി, സുഹൃത്തുക്കള്‍ തുടങ്ങി എന്നെ സ്നേഹിക്കുന്നവര്‍ ദുഃഖം അനുഭവിക്കുമ്പോള്‍ അപ്പുറത്ത് ഒരാള്‍ സുഖമായി ഇരിക്കുന്നു. ഒരു നിയമത്തിന്റെ പരിരക്ഷണത്തില്‍ അവര്‍ സുഖമായി ഇരിക്കുന്നു എന്ന് പറയുമ്പോള്‍ അത് എവിടുത്തെ ന്യായമാണ്. ഇക്കാര്യത്തില്‍ സത്യാവസ്ഥ പറയുന്നതിനാണ് ഇപ്പോള്‍ ലൈവില്‍ വന്നിരിക്കുന്നത്. ഇരയുണ്ടാകുമ്പോള്‍ എപ്പോഴും കൂടെ അട്ടകളും ഉണ്ടാകും.ഈ കുട്ടി അയച്ചിരിക്കുന്ന മെസേജുകളുടെ 400 സ്ക്രീന്‍ ഷോട്ടുകള്‍ എന്റെ കൈയ്യിലുണ്ട്. ഈ കുട്ടി ആരോപിക്കുന്ന ബലാത്സംഗം ആണോ, സമ്മതപ്രകാരമുള്ളതാണോ തുടങ്ങി എല്ലാറ്റിനുമുള്ള ഉത്തരം എന്റെ കൈയ്യിലുണ്ട്. ഇന്ന് ഉച്ചതൊട്ട് ഞാന്‍ ഇത് പരിശോധിക്കുകയാണ്. ദൈവഭാഗ്യം കൊണ്ട് എല്ലാ റെക്കോഡുകളും എന്റെ കൈയ്യിലുണ്ടെന്നും വിജയ് ബാബു പറഞ്ഞു.
lookout notice