ഇത് പിഷാരടിയുടെ സര്‍വൈവല്‍ ത്രില്ലര്‍..

','

' ); } ?>

രമേഷ് പിഷാരടി( Ramesh pisharody ) നായകനായെത്തിയ നോ വെ ഔട്ട് തീയേറ്ററുകളിലെത്തിയിരിക്കുകയാണ് .നവാഗതനായ നിഥിന്‍ ദേവീദാസാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. മലായളത്തില്‍ അധികമൊന്നും കണ്ടുവരാത്ത സര്‍വൈവല്‍ ത്രില്ലര്‍ എന്ന ഗണത്തില്‍ പെടുത്താനുന്ന സിനിമയാണ് നോ വെ ഔട്ട് .രമേഷ് പിഷാരടിയുടെ അഭിനയം തന്നെയാണ് എടുത്തു പറയേണ്ടുന്ന കാര്യം. എപ്പോഴും കോമഡി കഥാപാത്രങ്ങളിലൂടെ നമുക്ക് സുപരിചിതനായ രമേഷ് പിഷാരടിയുടെ മറ്റൊരു അഭിനയ രീതിയാണ് നോ വേ ഔട്ടില്‍ കാണാന്‍ സാധിക്കുന്നത്.

Ramesh pisharody nowayout poster

അത്മഹത്യയിലൂടെ തന്റെ ജീവിതം അവസാനിപ്പിക്കാന്‍ ശ്രമിക്കുന്ന ഒരു കഥാപാത്രം, തന്റെ ജീവന്‍ നിലനിര്‍ത്താന്‍ വേണ്ടി നടന്നു ശ്രമങ്ങളാണ് സിനിമ പറഞ്ഞു വെക്കുന്നത്. രമേശ് പിഷാരടിയെയാണ് ചിത്രത്തില്‍ മുഴു നീള കഥാപാത്രമായി നമുക്ക് കാണാന്‍ സാധിക്കുന്നത്.

ഒരു മനുഷ്യന്റെ ജീവിതത്തില്‍ ഒരു ദിവസം ഉണ്ടാകുന്ന സംഭവങ്ങളാണ് ചിത്രം പറഞ്ഞുവെയ്ക്കുന്നത്. കോവിഡ്, ലോക്ഡൗണ്‍, കടം, ലോണ്‍ വ്യക്തിപരമായ പ്രശ്‌നങ്ങള്‍ ഇവയൊക്കെ ഒരു മനുഷ്യന്റെ ജീവിതത്തെ മരണത്തിലെക്കെത്തിക്കുകയും, ആ മരണത്തില്‍ നിന്നുളള ജീവത്തിലേക്ക് തിരിച്ചു വരാന്‍ ശ്രമിക്കുന്ന സര്‍വൈവറാണ് രമേശ് പിഷാരടിയുടെ കഥാപാത്രം.മറ്റ് കഥാപാത്രങ്ങള്‍ ഇടയ്ക്കിടയ്ക്ക് എന്ന് പോകുന്ന കഥാപാത്രങ്ങളാണ്.

ഒരു ദിവസത്തെ പല സമയങ്ങളില്‍ നടക്കുന്ന കാര്യങ്ങള്‍ ഇടകലര്‍ത്തി പറയുന്ന രീതിയിലാണ് ചിത്രത്തിന്റെ മേക്കിങ്. ധര്‍മജന്‍ ബോള്‍ഗാട്ടി, ബേസില്‍ ജോസഫ്, രവീണ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അവരുടെ റോളുകള്‍ വളരെ ഭംഗിയായി അവര്‍ കൈകാര്യം ചെയ്തിട്ടുമുണ്ട്.

വര്‍ഗീസ് ഡേവിഡ് സിനിമോട്ടോഗ്രഫി ചെയ്തിരിക്കുന്നത്. കെ ആര്‍ മിഥുന്‍ ആണ് ചിത്രത്തിന്റെ എഡിറ്റര്‍. രണ്ട് പാട്ടുകളാണ് ചിത്രത്തിലുളളത്.ഒരു തവണ തീയേറ്ററില്‍ പോയി ആസ്വദിക്കാന്‍ കഴിയുന്ന ചിത്രം തന്നയാണ് നോ വെ ഔട്ട്.

 

Also read:    ‘മേ ഹൂം മൂസ’; മലപ്പുറംകാരനായി സുരേഷ് ഗോപി…

 

( Ramesh pisharody )