നവ്യയുമായി ഡിങ്കിരി ഡിങ്കിരിക്കല്ല ലൊക്കേഷനില്‍ പോകുന്നത്

','

' ); } ?>

നവ്യയോട് സംസാരിക്കാനല്ല സിനിമയിലഭിനയിക്കാനാണ് ലൊക്കേഷനില്‍ വരുന്നതെന്ന് വിനായകന്‍. നവ്യയുമായി ഡിങ്കിരി ഡിങ്കിരിക്കല്ല ലൊക്കേഷനില്‍ പോകുന്നതെന്ന് തമാശയോടെയാണ് വിനായകന്‍ പറയുന്നത്. നവ്യക്ക് എന്നെ വ്യക്തിപരമായി അറിയില്ല. തിരിച്ച് എനിയ്ക്കും നവ്യയെ തിരിച്ചറിയില്ല. നവ്യയല്ല ആരായാലും ഞാന്‍ ലൊക്കേഷനില്‍ സംസാരിക്കാറില്ലെന്നും വിനായകന്‍ കൂട്ടി ചേര്‍ത്തു. ഒരുത്തിയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് വിനായകന്റെ പ്രതികരണം. സംവിധായകന്‍ വി.കെ. പ്രകാശും, നവ്യ നായരും വേദിയിലിരിക്കെയായിരുന്നു വിനായകന്റെ പ്രതികരണം. വിനായകന്റെ സംഭാഷണത്തെ ശരി വെച്ച് നവ്യയും വേദിയില്‍ സംസാരിച്ചു. യഥാര്‍ത്ഥ ജീവിതത്തിലും താന്‍ പെട്ടെന്ന് ആളുകളുമായി അടുക്കാത്ത സ്വഭാവമാണെന്ന് വിനായകന്‍ പറഞ്ഞു. സിനിമയില്‍ ആരുമായാണ് പെട്ടെന്ന് സൗഹൃദമായതെന്ന ചോദ്യത്തിന് വിനായകന്‍ ഉത്തരം പറഞ്ഞു. തമിഴ് സിനിമയിലഭിനയിച്ചപ്പോള്‍ ശ്രേയ റെഡ്ഡിയുമായാണ് പെട്ടെന്ന് സൗഹൃദമായതെന്ന് വിനായകന്‍ പറഞ്ഞു. ലൊക്കേഷനിലേക്ക് വരുമ്പോള്‍ പതിനഞ്ച് കൊല്ലം മുന്‍പുള്ള കൂട്ടുകാരെ പോലെയായിരുന്നുവെന്ന് വിനായകന്‍ പറഞ്ഞു.

മി ടൂവിനെ കുറിച്ചും വിനായകന്‍ പറഞ്ഞു. എന്റെ ജീവിതത്തില്‍ പത്ത് സ്ത്രീകളുമായി തനിക്ക് ശാരീരിക ബന്ധമുണ്ടായിട്ടുണ്ട്. പത്ത് പെണ്‍കുട്ടികളോടും താനാണ് റിലേഷന്‍ഷിപ്പ് ആവശ്യപ്പെട്ടതെന്നും വിനായകന്‍ പറഞ്ഞു. ഒരുത്തി വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. സാധാരണക്കാരിയായ സ്ത്രീയുടെ ജീവിതത്തിലേക്ക് ഇടിച്ചുകയറി എത്തുന്ന അസാധാരണ സംഭവങ്ങളാണ് സിനിമയുടെ പ്രമേയം.പ്രതികൂല സാഹചര്യത്തിലൂടെ കടന്നു പോകുന്ന സ്ത്രീയുടെ വികാരവിചാരങ്ങളെ അതിനാടകീയതയില്ലാതെ അവതരിപ്പിക്കാന്‍ കഴിഞ്ഞു എന്നതാണ് നവ്യയുടെ വിജയം. ഒരുത്തിസിനിമയും അതിലെ രാധാമണിയെന്ന കഥാപാത്രവും. പത്തുവര്‍ഷത്തെ ഇടവേള അവസാനിപ്പിച്ച് നവ്യാനായരുടെ തിരിച്ചുവരവ് ശക്തമായൊരു കഥാപാത്രത്തിലൂടെയാണ്. പ്രകടനത്തില്‍ പുതിയൊരു നവ്യനായരെയാണ് നാം കാണുന്നത്.
ഭര്‍ത്താവിന്റെ വീട്ടില്‍ താമസിച്ച്,ജോലി എടുത്ത്,കുടുംബം നോക്കുന്ന,അന്യനാട്ടില്‍ കഴിയുന്ന ഭര്‍ത്താവിനോട് പരിഭവം കലര്‍ന്ന സ്നേഹത്തോടെ സംസാരിക്കുന്ന രാധാമണിയുടെ മൂന്ന് ദിവസത്തെ ജീവിതമാണ് വി. കെ.പ്രകാശ് സംവിധാനം ചെയ്ത ഒരുത്തി സിനിമ പറയുന്നത്.