രതിപുഷ്പം… ചുവടുവെച്ച് ഷൈന്‍ ടോം ചാക്കോ

രതിപുഷ്പത്തിന് ചുവടുവെച്ച് ഷൈന്‍ ടോം ചാക്കോ. കേരള ബ്ലാസ്റ്റേഴ്സ് ആരാധകര്‍ക്ക് മുന്നിലാണ് താരത്തിന്റെ പെര്‍ഫോമന്‍സ്. മമ്മൂട്ടി നായകനായെത്തിയ ഭീഷ്മ പര്‍വ്വത്തിലെ ഹിറ്റായി മാറിയ ഗാനമാണ് രതിപുഷ്പം. ചിത്രം തീയേറ്ററുകളില്‍ വിജയകരമായി യാത്ര തുടരുകയാണ്.ഷൈന്‍ ടോം ചാക്കോയും ചിത്രത്തില്‍ പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്.

മമ്മൂട്ടിയെ നായകനാക്കി അമല്‍ നീരദ് സംവിധാനം ചെയ്ത ചിത്രമാണ് ഭീഷ്മപര്‍വ്വം.ഗ്യാങ്സ്റ്റര്‍ ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രമാണിത്. ബിഗ് ബിയുടെ തുടര്‍ച്ചയായ ‘ബിലാല്‍’ ആണ് അമല്‍ നീരദ് ചെയ്യാനിരുന്നതെങ്കിലും കോവിഡ് പശ്ചാത്തലത്തില്‍ ഭീഷ്മ പര്‍വ്വം പ്രഖ്യാപിക്കുകയായിരുന്നു. തബു, ഫര്‍ഹാന്‍ ഫാസില്‍, ഷൈന്‍ ടോം ചാക്കോ, സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ദിലീഷ് പോത്തന്‍, അബു സലിം, പദ്മരാജ് രതീഷ്, ഷെബിന്‍ ബെന്‍സണ്‍, ലെന, ശ്രിന്ധ, ജിനു ജോസഫ്, വീണ നന്ദകുമാര്‍, ഹരീഷ് പേരടി, അനസൂയ ഭരദ്വാജ്, നദിയ മൊയ്തു, മാല പാര്‍വ്വതി തുടങ്ങി വലിയ താരനിരയാണ് ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്.

തല്ലുമാല’ സിനിമയുടെ ഷൂട്ടിംഗ് ലൊക്കേഷനിലുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് ഷൈന്‍ ടോം ചാക്കോ വാര്‍ത്തകളില്‍ നിറഞ്ഞു നിന്നിരുന്നു. നാട്ടുകാരില്‍ ഒരാളെ ഷൈന്‍ തല്ലിയെന്ന് ആരോപണമുണ്ടായിരുന്നു. ചിത്രീകരണത്തിനിടെ പരുക്കേറ്റ താന്‍ ഈ കാല് വച്ച് തല്ലുമോയെന്ന് ഷൈന്‍ മാധ്യമങ്ങളോട് ചോദിച്ചിരുന്നു. ‘പട’ സിനിമയുടെ പ്രദര്‍ശനത്തിന് കൊച്ചിയിലെത്തിയപ്പോഴായിരുന്നു താരത്തിന്റെ പ്രതികരണം. തല്ലിനെക്കുറിച്ച് ചോദിക്കാനില്ലേയെന്ന് മാധ്യമപ്രവര്‍ത്തകരോട് ഷൈന്‍ ചോദിക്കുകയായിരുന്നു. ‘ഞാന്‍ തല്ലില്ല, കൊല്ലും. ഇനി ഞാന്‍ തല്ലുമെന്ന് എഴുതിവിടരുത്. ഈ കാല് വച്ച് ഞാന്‍ തല്ലുമെന്ന് നിങ്ങള്‍ക്ക് തോന്നുന്നുണ്ടോ?’ ഷൈന്‍ പ്രതികരിച്ചു. സിനിമയുടെ ചിത്രീകരണത്തിനിടെ ഷൈനിന്റെ കാലിന് പരുക്കേറ്റിരുന്നത് വാര്‍ത്തയായിരുന്നു.