ഒരു ദശാബ്ദത്തിനു ശേഷം സുരേഷ് ഗോപി വീണ്ടും പോലീസ് യൂണിഫോമില്‍ വെള്ളിത്തിരയില്‍ പ്രത്യക്ഷപ്പെടുന്നു. ജോഷി ഒരുക്കുന്ന പാപ്പനിലെ സുരേഷ്ഗോപിയുടെ എബ്രാഹം മാത്യു മാത്തന് എന്ന നായക കഥാപാത്രത്തിന്റെ ഫ്ലാഷ് ബാക്ക് രംഗങ്ങളിലെ പോലീസ് ഗെറ്റപ്പ് ചിത്രങ്ങള്‍ അണിയറ പ്രവര്‍ത്തകര്‍ ഇന്ന് ആദ്യമായി പുറത്തുവിട്ടു. ഇതുവരെ താരത്തിന്റെ സാള്‍ട്ട് & പെപ്പര്‍ ലുക്കിലുള്ള ചിത്രങ്ങള്‍ മാത്രമേ പാപ്പന്റെ അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടിരിന്നുള്ളൂ. 2012 ല്‍ പുറത്തിറങ്ങിയ കിങ്ങ് & കമ്മീഷണറിലാണ് പ്രേക്ഷകര്‍ സുരേഷ് ഗോപിയെ പോലീസ് യൂണിഫോമില്‍ അവസാനമായി കണ്ടത്.
നൈലാ ഉഷയാണ് ഫ്ലാഷ്ബാക്ക് രംഗങ്ങളില്‍ സുരേഷ് ഗോപിയുടെ നിയികയായി എത്തുന്നത്. കോട്ടയം ജില്ലയിലെ മലയോര മേഖലകളായ ഇല്ലിക്കല്‍കല്ല്, ഇലവീഴാപൂഞ്ചിറ, തീക്കോയി എന്നിവടങ്ങളിലെ മനോഹാരിത പശ്ചാത്ത ലമാക്കിയാണ് ഇരുവരും ഒരുമിച്ചുള്ള രംഗങ്ങള്‍ സംവിധായകന് ജോഷി ചിത്രീകരിച്ചത്. വന്‍ വിജയമായ പൊറിഞ്ചു മറിയം ജോസിന് ശേഷം ജോഷി ഒരുക്കുന്ന പാപ്പന് സുരേഷ്ഗോപിയുടെ കരിയറിലെ 252-ാമത്തെ ചിത്രംകൂടിയാണ്. ലേലം, പത്രം എന്നീ ബമ്പര്‍ ഹിറ്റുകള്‍ സമ്മാനിച്ച സുരേഷ് ഗോപി- ജോഷി കൂട്ട്കെട്ടില്‍, സുരേഷ് ഗോപിയെ സോളോ ഹീറോ ആക്കി 22 വര്‍ഷത്തെ ഇടവേളക്ക് ശേഷം ജോഷി ഒരുക്കുന്ന ചിത്രം എന്ന പ്രത്യേകത കൂടി പാപ്പനവകാശപ്പെട്ടതാണ്.
ക്രൈം ഇന്‍വസ്റ്റിഗേഷന്‍ ത്രില്ലറായി ഒരുക്കുന്ന ചിത്രത്തില്‍ വമ്പന്‍ താര നിരയാണ് അണിനിരക്കുന്നത്. ആദ്യമായാണ് സുരേഷ് ഗോപിയും മകന് ഗോകുലും ഒരു സിനിമയില്‍ ഒന്നിക്കുന്നതെന്ന പ്രത്യേകതയുമുണ്ട്.ഡേവിഡ് കാച്ചപ്പിള്ളി പ്രൊഡക്ഷന്സിന്റെയും ഇഫാര്‍ മീഡിയയുടെയും ബാനറില്‍ ഒരുങ്ങുന്ന ചിത്രം ഡേവിഡ് കാച്ചപ്പിള്ളിയും റാഫി മതിരയും ചേര്‍ന്ന് നിര്‍മ്മിക്കുന്നു. ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നത് ആര്‍ജെ ഷാനാണ്. ഛായാഗ്രഹണം അജയ് ഡേവിഡ് കാച്ചപ്പിള്ളി, സഹനിര്‍മ്മാണം – സുജിത് ജെ നായര്‍, ഷാജി.
ക്രിയേറ്റീവ് ഡയറക്ടര്‍ അഭിലാഷ് ജോഷി,എഡിറ്റര്‍ ശ്യാം ശശിധരന്, സംഗീതം ജേക്സ് ബിജോയ്, സൗണ്ട് ഡിസൈന്‍ വിഷ്ണു ഗോവിന്ദ്, ശ്രീശങ്കര്‍ , ആര്‍ട്ട് നിമേഷ് എം താനൂര്‍ .മേക്കപ്പ് റോണെക്സ് സേവ്യര്‍. കോസ്റ്റ്യൂം പ്രവീണ്‍ വര്‍മ,പ്രൊഡക്ഷന്‍ കണ്ട്രോളര് എസ് മുരുകന് , ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ സിബി ജോസ് ചാലിശ്ശേരി, സ്റ്റില്‍സ് നന്ദു ഗോപാലകൃഷ്ണന് ഡിസൈന്‍സ് ഓള്‍ഡ് മങ്ക്സ്.പി ആര് ഓ മഞ്ജു ഗോപിനാഥ്.ഓണ്‍ലൈന്‍ പി ആര് ഓ ഒബ്സ്ക്യൂറ .ചിത്രീകരണം പൂര്‍ത്തിയായ പാപ്പന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുന്നു. ഏപ്രില്‍ അവസാന വാരം ഡ്രീം ബിഗ് ഫിലിംസ് പാപ്പന് തീയ്യറ്ററുകളില്‍ എത്തിക്കും.