ബാഡ്മിന്റണ്‍ കളിക്കാരനായി മാത്യു തോമസ്; ‘കപ്പ്’ ഒരുങ്ങുന്നു

','

' ); } ?>

മാത്യു തോമസിനെ കേന്ദ്ര കഥാപാത്രമാക്കി നവാഗതനായ സഞ്ജു സാമുവല്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ കപ്പിന്റെ പൂജ അഞ്ചുമന ദേവി ക്ഷേത്രത്തില്‍ വച്ച് നടന്നു . അനന്യ ഫിലിംസിന്റെ ബാനറില്‍ ആല്‍വിന്‍ ആന്റണി ആണ് ചിത്രം നിര്‍മ്മിക്കുന്നത്. നമിത പ്രമോദ്, ഗുരു സോമസുന്ദരം, ബേസില്‍ ജോസഫ്, ഇന്ദ്രന്‍സ് തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.ബാഡ്മിന്റണ്‍ കളിയുടെ പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കുന്നത്.

ഇടുക്കിയില്‍ നിന്ന് ബാഡ്മിന്റണിലൂടെ ഇന്ത്യയ്ക്ക് വേണ്ടി കളിക്കാന്‍ ആഗ്രഹിക്കുന്ന ഒരു സാധാരണക്കാരനായ കുട്ടിയുടെ കഥയാണ് ചിത്രം പറയുന്നത്. സഞ്ജു സാമുവലിന്റെ കഥയ്ക്ക് തിരക്കഥ ഒരുക്കുന്നത് അഖിലേഷ് ലതാ രാജ്, ഡെന്‍സണ്‍ ഡ്യൂറോം, ഛായാഗ്രഹണം നിഖില്‍ എസ് പ്രവീണ്‍, എഡിറ്റര്‍ റെക്‌സന്‍ ജോസഫ്, സംഗീതം ഷാന്‍ റഹ്‌മാന്‍, കലാസംവിധാനം ജോസഫ് നെല്ലിക്കല്‍, വസ്ത്രാലങ്കാരം നിസാര്‍ റഹ്‌മത്ത്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ നന്ദു പൊതുവാള്‍, മേക്കപ്പ് ജിതേഷ് പൊയ, വരികള്‍ മനു മഞ്ജിത്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ രഞ്ജിത്ത് മോഹന്‍, മുകേഷ് വിഷ്ണു, പിആര്‍ഒ വാഴൂര്‍ ജോസ്,മഞ്ജു ഗോപിനാഥ്.

2019ല്‍ പുറത്തിറങ്ങിയ കുമ്പളങ്ങി നൈറ്റ്‌സ് ആണ് മാത്യു തോമസ് അഭിനയിച്ച ആദ്യ ചലച്ചിത്രം. പിന്നീട്, കൗമാര പ്രണയകഥ പറഞ്ഞ തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ എന്ന ചിത്രത്തില്‍ ജയ്‌സണ്‍ എന്ന നായകവേഷം അവതരിപ്പിച്ചു.മമ്മൂട്ടി നായകനായെത്തിയ വണ്‍ എന്ന ചിത്രത്തിലും താരം പ്രധാന കഥാപാത്രത്തെ അവരതിപ്പിച്ചു.

മമ്മൂട്ടി കേരള മുഖ്യമന്ത്രിയായി അഭിനയിക്കുന്ന ചിത്രമായിരുന്നു വണ്‍. സന്തോഷ് വിശ്വനാഥാണ് ചിത്രത്തിന്റെ സംവിധായകന്‍.ചിത്രം ഒരു മികച്ച പൊളിറ്റിക്കല്‍ ത്രില്ലര്‍ ആയിരുന്നു.മമ്മൂട്ടി ആദ്യമായി മുഖ്യമന്ത്രി വേഷത്തില്‍ എത്തുന്ന മലയാളം ചിത്രമാണ് വണ്‍.ചിത്രത്തിന്റെ തിരക്കഥ ബോബി സഞ്ജയ്യാണ് നിര്‍വഹിച്ചത്. കടക്കല്‍ ചന്ദ്രന്‍ എന്നാണ് ചിത്രത്തിലെ മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ പേര്. മുരളി ഗോപി, ജോജു ജോര്‍ജ്, നിമിഷ സജയന്‍ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങള്‍. ഗോപി സുന്ദര്‍ സംഗീത സംവിധാനം ചെയ്ത ചിത്രത്തിന്റെ ഛായാഗ്രഹണം വൈദി സോമസുന്ദരമാണ് നിര്‍വ്വഹിച്ചത്.