കേരള അന്താരാഷ്ട്ര ചലച്ചിത്ര മേള മാറ്റി വച്ചു

','

' ); } ?>

ഇരുപത്തിയാറാമത് കേരള അന്താരാഷ്ട്ര ചലച്ചിത്ര മേള മാറ്റി വച്ചു. ഫെബ്രുവരി നാല് മുതലാണ് മേള നടത്താനിരുന്നത്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് മേള മാറ്റിയത്. പ്രതിനിധികളുടെ എണ്ണം പരമാവധി കുറച്ച് മേള നടത്തുന്നതിനെക്കുറിച്ച് സര്‍ക്കാര്‍ ആലോചിച്ചിരുന്നു. എന്നാല്‍ കോവിഡ് രൂക്ഷമായതിനാല്‍ അത് പ്രായോഗികമല്ല. തിരുവന്തപുരത്ത് വച്ച് തന്നെ മേള നടത്താനാണ് ഉദ്ദേശിക്കുന്നത്. ഈ വര്‍ഷത്തെ മേള ഉപേക്ഷിച്ചിട്ടില്ലെന്നും കോവിഡ് തോത് കുറയുന്നതിന് അനുസരിച്ച് മേള നടത്തുമെന്നും സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍ പറഞ്ഞു.

കോവിഡ് ടിപിആര്‍ കുത്തനെ കൂടിയ പശ്ചാത്തലത്തില്‍ കോഴിക്കോട് കടുത്ത നിയന്ത്രണങ്ങളേര്‍പ്പെടുത്താന്‍ തീരുമാനം. ബീച്ചിലടക്കം നിയന്ത്രണം കടുപ്പിക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. ജില്ലിയില്‍ പൊതുയോഗങ്ങള്‍ വിലക്കും, ബസ്സില്‍ നിന്നുകൊണ്ടുള്ള യാത്ര അനുവദിക്കില്ല, നഗരത്തിലടക്കം പരിശോധന കര്‍ശനമാക്കുമെന്നും കളക്ടര്‍ തേജ് ലോഹിത് റെഡ്ഡി പറഞ്ഞു. കോഴിക്കോട് കഴിഞ്ഞദിവസം 1,643 കോവിഡ് പോസിറ്റീവ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ജില്ലയില്‍ ടി.പി.ആര്‍: 30.65 ശതമാനം രേഖപ്പെടുത്തുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് നിയന്ത്രണം ശക്തമാക്കാന്‍ തീരുമാനിച്ചത്. അതേസമയം, ഒമിക്രോണ്‍ ബാധ രോഗ പ്രതിരോധശേഷി കൂട്ടുമെന്നും രോഗം വന്നാലും ഗുരുതമാകില്ലെന്നുമുള്ള സമൂഹമാധ്യമങ്ങളിലെ പ്രചാരണം അസംബന്ധമാണെന്നും വിദഗ്ധര്‍ ഓര്‍മ്മപ്പെടുത്തി. ജില്ലയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ള കൊവിഡ് രോഗികളില്‍ 38 പേര്‍ക്ക് ഒമിക്രോണ്‍ സ്ഥിരീകരിച്ചത് സമൂഹ വ്യാപനം തുടങ്ങിയെന്നതിന് തെളിവാണെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. ഇവര്‍ക്കുള്ള രാണ്ടാമത്തെ ഡോസ് വിതരണം ഫെബ്രുവരിയില്‍ ആരംഭിക്കും. രാജ്യത്തെ 12 മുതല്‍ 14 വയസുവരെ പ്രായമുള്ള കുട്ടികള്‍ക്കുള്ള വാക്സിന്‍ കുത്തിവെപ്പ് മാര്‍ച്ചോടെ ആരംഭിക്കും. 15-18 പ്രായപരിധിയിലുള്ള കുട്ടികള്‍ക്കുള്ള വാക്സിന്‍ കുത്തിവെപ്പ് ജനുവരി അവസാനത്തോടെ പൂര്‍ത്താകുമെന്നാണ് കരുതുന്നത്.