ടൊവിനോ തോമസിന്റെ പുതിയ ചിത്രമായ മിന്നല്‍ മുരളിക്ക് വേണ്ടി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകര്‍. കോവിഡും ഒരുപാട് പ്രതിസന്ധികളും തരണം ചെയ്താണ് ചിത്രം തിയേറ്ററുകളിലെത്തിയത്. മലയാളത്തിലെ ആദ്യ സൂപ്പര്‍ഹീറോ ചിത്രം എന്ന വിശേഷണത്തോടെയാണ് മിന്നല്‍ മുരളി തീയറ്ററിലേക്ക് എത്തുന്നത്. അതിനിടെ ക്രിക്കറ്റിലെ സൂപ്പര്‍ഹീറോയെ കണ്ടതിന്റെ സന്തോഷം പങ്കുവച്ചിരിക്കുകയാണ് മിന്നല്‍ മുരളി ടീം. ടൊവിനോ തോമസും സംവിധായകന്‍ ബേസില്‍ ജോസഫുമാണ് ചിത്രങ്ങള്‍ പങ്കുവെച്ചത്.
ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ സൂപ്പര്‍ ബാറ്റ്‌സ്മാന്‍ യുവരാജ് സിങ്ങിനെയാണ് ടൊവിനോ കണ്ടത്. മിന്നല്‍ മുരളിയുടെ പ്രൊമോ ഷൂട്ടിംഗിനായി മുംബൈയിലെത്തിയപ്പോഴായിരുന്നു കൂടിക്കാഴ്ച. യുവരാജിനൊപ്പമുള്ള ചിത്രത്തിനൊപ്പമാണ് താരം സന്തോഷം പങ്കുവച്ചത്. ‘എക്കാലത്തും താങ്കളുടെ വളരെ വലിയൊരു ആരാധകനാണ് ഞാന്‍. താങ്കള്‍ക്കൊപ്പം അല്‍പസമയം ചെലവഴിക്കാന്‍ സാധിച്ചതില്‍ അതിയായ സന്തോഷം. ഡര്‍ബനിലെ നിങ്ങളുടെ ആറ് സിക്‌സറുകള്‍ പോലെ ഇത് എനിക്ക് അവിസ്മരണീയ ഓര്‍മയായി തുടരും,’ എന്നും ടൊവിനോ കുറിച്ചു. കുറുപ്പ് എന്ന ദുല്‍ഖര്‍ സല്‍മാന്‍ ചിത്രത്തില്‍ ടൊവിനോ തോമസ് അതിഥി വേഷത്തിലെത്തിയതിനെ ആരാധകര്‍ ഇരുകയ്യും നീട്ടിയാണ് സ്വീകരിച്ചത്. ലൂസുഫറിലെ അതിഥി വേഷത്തിന് പിന്നാലെയായിരുന്നു താരത്തിന്റെ കുറുപ്പിലെ പ്രകടനം. ജാന്‍ എ മന്‍ എന്ന ബേസില്‍ ജോസഫ് ചിത്രം തിയേറ്ററുകളില്‍ വിജയകരമായി പ്രകടനം നടത്തുന്നതിനിടെയാണ് സംവിധായകന്‍ കൂടെയായ ബേസില്‍ മിന്നല്‍ മുരളിയുടെ പ്രചരണാര്‍ത്ഥം മുംബൈയിലെത്തിയത്. ക്രിക്കറ്റിലെ ഒരു സൂപ്പര്‍ ഹീറോയ്‌ക്കൊപ്പം ഒരു ദിവസം ചെലവഴിക്കാന്‍ പറ്റിയ സന്തോഷത്തോടെയാണ് ബേസില്‍ ചിത്രം സോഷ്യല്‍മീഡിയയിലൂടെ ആരാധകര്‍ക്കായി പങ്കുവെച്ചത്.