വേറിട്ട വീഡിയോ കാസ്റ്റിങ് കോളുമായ് ‘കായ്‌പോള’

','

' ); } ?>

വി.എം.ആര്‍ ഫിലിംസിന്റെ ബാനറില്‍ സജിമോന്‍ നിര്‍മ്മിച്ച് കെ.ജി ഷൈജു സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘കായ്‌പോള’. ഇന്ദ്രന്‍സിനെയാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രമായി നിശ്ചയിച്ചിരിക്കുന്നത്. ഇന്ത്യയില്‍ തന്നെ ആദ്യമായിട്ടാണ് യൂട്യൂബ് വ്‌ലോഗ്ഗേര്‍സിനെ കഥാപാത്രങ്ങളാക്കി കൊണ്ട് ഒരു ചിത്രം അണിയറയില്‍ ഒരുങ്ങുന്നത്.

തീര്‍ത്തും വ്യത്യസ്ഥമായ രീതിയിലുള്ള കാസ്റ്റിംഗ് കാള്‍ ആണ് ചിത്രത്തിന്റേതായി പുറത്ത് വിട്ടിരിക്കുന്നത്. ഇതിനോടകം കാസ്റ്റിംഗ് കാള്‍ വീഡിയോ ഏറെ പ്രേക്ഷകശ്രദ്ധ കിട്ടിയിരിക്കുകയാണ്. പൊതുവെ നമ്മള്‍ കണ്ടു വരുന്ന ‘അഭിനേതാക്കളെ ആവശ്യമുണ്ട്’ എന്ന തലകെട്ടോടു കൂടിയുള്ള കാസ്റ്റിംഗ് കോളുകളില്‍ നിന്നും എന്ത് കൊണ്ടും വേറിട്ടു നില്‍ക്കുന്നതാണ് ഈ ചിത്രത്തിന്റേത്. കൊച്ചുമകന്റെ യുട്യൂബ് ചാനലിലേക്ക് പാചകകൂട്ടൊരുക്കുമ്പോള്‍ മസാലകൂട്ട് അധികമായെന്ന് പറഞ്ഞ് ഇന്ദ്രന്‍സ് ഇടപ്പെടുന്ന വിധത്തിലാണ് ചിത്രമൊരുക്കിയിട്ടുള്ളത്. വിഭവങ്ങളൊരുക്കാന്‍ ഞങ്ങള്‍ക്ക് ആവശ്യമുണ്ട് എന്ന് തലക്കെട്ടോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. പ്ലസ് വണ്‍, പ്ലസ് ടു പഠിക്കുന്ന കുട്ടികളെയും മുതിര്‍ന്നവരെയുമാണ് ക്ഷണിച്ചിരിക്കുന്നത്. താല്പര്യമുള്ളവര്‍ മേക്കപ്പ് ഇല്ലാത്ത ഫോട്ടോയും വിഡിയോയും എന്ന സിനിമയുടെ മെയില്‍ ഐഡിയിലേക്ക് അയക്കാനുമാണ് വീഡിയോയില്‍ പറയുന്നത്. വാര്‍ത്ത പ്രചരണം: പി.ശിവപ്രസാദ്.
ഇന്ദ്രന്‍സ്
ഇന്ദ്രന്‍സ് എന്നറിയപ്പെടുന്ന സുരേന്ദ്രന്‍ കൊച്ചുവേലു അഥവാ കെ. സുരേന്ദ്രന്‍ ആദ്യ കാലത്ത് സിനിമയിലെ വസ്ത്രാലങ്കാര രംഗത്തു നിന്നാണ് അഭിനയ രംഗത്ത് എത്തിയത്. ഇദ്ദേഹം മലയാളത്തില്‍ 250ലധികം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. സി.പി. വിജയകുമാര്‍ സംവിധാനം ചെയ്ത സമ്മേളനം എന്ന ചിത്രത്തിലൂടെയാണ് ആദ്യമായി സ്വതന്ത്ര വസ്ത്രാലങ്കാരകനായത്. സി.ഐ.ഡി ഉണ്ണികൃഷ്ണന്‍ ബി.എ, ബി.എഡ്. എന്ന ചിത്രത്തിലെ വേഷം അഭിനയ ജീവിതത്തിലെ വഴിത്തിരിവായി. 2018ല്‍ പുറത്തിറങ്ങിയ ആളൊരുക്കം എന്ന ചിത്രത്തിലെ അഭിനയത്തിന് 2018ല്‍ മികച്ച നടനുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നേടി. 2019ല്‍ വെയില്‍മരങ്ങള്‍ എന്ന ചിത്രത്തിലൂടെ സിംഗപ്പൂര്‍ സൗത്ത് ഏഷ്യന്‍ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച നടനുള്ള അന്താരാഷ്ട്ര പുരസ്‌ക്കാരം നേടി.