നാടക, ടെലിവിഷന്‍ നടി കോഴിക്കോട് ശാരദ അന്തരിച്ചു. 84 വയസായിരുന്നു.കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം.
കോഴിക്കോട് സ്വദേശിയായ ശാരദ നാടകങ്ങളില്‍ അഭിനയിച്ചുകൊണ്ടായിരുന്നു അഭിനയ ജീവിതത്തിന് തുടക്കമിടുന്നത്. 1979-ല്‍ അങ്കക്കുറി എന്ന സിനിമയിലാണ് ആദ്യം അഭിനയിച്ചത്.
കോഴിക്കോടാണ് ജനനം. ശാരദയുടെ അഭിനയ ജീവിതത്തിന്റെ തുടക്കം നാടകങ്ങളിൽ അഭിനയിച്ചു കൊണ്ടായിരുന്നു. 1979-ൽ അങ്കക്കുറി എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ട് സിനിമയിൽ പ്രവേശനം കുറിച്ചു. കോഴിക്കോട് ശാരദ പിന്നീട് 1985 – 87 കാലങ്ങളിൽ ഐ വി ശശി സംവിധനം ചെയ്ത അനുബന്ധം, നാൽക്കവല, അന്യരുടെ ഭൂമി എന്നീ ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ അവതരിപ്പിച്ചു. കൂടാതെ ഉത്സവപ്പിറ്റേന്ന്, സദയം, സല്ലാപം, കിളിച്ചുണ്ടൻ മാമ്പഴം, അമ്മക്കിളിക്കൂട്, യുഗപുരുഷൻ, കുട്ടിസ്രാങ്ക്.. എന്നിവ അടക്കം എൺപതോളം ചിത്രങ്ങളിൽ കോഴിക്കോട് ശാരദ അഭിനയിച്ചിട്ടുണ്ട്.
ഭൂരിഭാഗം സിനിമകളിലും ശാരദയുടേത് വളരെ ചെറിയ വേഷങ്ങളായിരുന്നുവെങ്കിലും തനതായ സംസാര ശൈലിയും അഭിനയപാടവവും കൊണ്ട് വളരെ ചുരുങ്ങിയ സമയത്തിനുള്ളില്‍ തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കാന്‍ നടിയ്ക്കായിരുന്നു. സിനിമകള്‍ കൂടാതെ ടെലിവിഷന്‍ സീരിയലുകളിലും കോഴിക്കോട് ശാരദ സജീവമായിരുന്നു. വാര്‍ധക്യ സംബന്ധമായ അസുഖങ്ങള്‍ വേട്ടയാടിത്തുടങ്ങിയതില്‍ പിന്നെയാണ് കലാ രംഗത്തു നിന്നും നടി വിട്ടുനിന്നത്. സിനിമാ സീരിയല്‍ നാടക ലോകത്തു നിന്നുള്ള നിരവധി പേരാണ് മുതിര്‍ന്ന നടിയുടെ വിയോഗത്തെ തുടര്‍ന്ന് ആദരാഞ്ജലികളര്‍പ്പിച്ച് രംഗത്തെത്തിയിട്ടുള്ളത്.
നിരവധി സിനിമകളില്‍ താരം സപ്പോര്‍ട്ടിങ് കഥാപാത്രമായി അഭിയിച്ചിട്ടുണ്ട്്.എന്നാല്‍പോലും താരത്തെ ശ്രദ്ധിക്കുന്ന താരത്തിലുളള കഥാപാത്രങ്ങളായിരുന്നു ഓരോ ചിത്രത്ത്ിലേതും. 90-ഓളം ചിത്രങ്ങളില്‍ ശാരദ അഭിനയിച്ചിട്ടുണ്ട്.സൂപ്പര്‍ താരങ്ങളോടൊപ്പം നിരവധി ചലച്ചിത്രങ്ങളില്‍ അഭിനയ മികവ് പുലര്‍ത്തിയ ശാരദ പഴയ കാല സിനിമാ നടികളില്‍ ഒരാളാണ്. സിനിമകള്‍ കൂടാതെ ടെലിവിഷന്‍ സീരിയലുകളിലും ഇപ്പോഴും സജീവമായിരുന്നു.