‘മേജര്‍’; റിലീസ് തീയതി പ്രഖ്യാപിച്ചു

','

' ); } ?>

മേജര്‍ സന്ദീപ് ഉണ്ണിക്കൃഷ്ണന്റെ ജീവിത കഥ പറയുന്ന ‘മേജര്‍’ എന്ന ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. 2022 ഫെബ്രുവരി 11ന് ചിത്രം പ്രദര്‍ശനത്തിനെത്തും. ചിത്രീകരണത്തിന്റെ വീഡിയോ പങ്കുവെച്ചുകൊണ്ടായിരുന്നു റിലീസ് തീയതി പ്രഖ്യാപിച്ചത്.മൂന്ന് ഭാഷകളിലായാണ് ചിത്രം റിലീസിനെത്തുന്നത്.ചിത്രത്തില്‍ അദിവി ശേഷ്, സായി മഞ്ചരേക്കര്‍, ശോഭിത ധുലിപാല, പ്രകാശ് രാജ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ശശി കിരണ്‍ ടിക്കയാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്.ബാബുവിന്റെ ഉടമസ്ഥതയിലുള്ള ജി.മഹേഷ് ബാബു എന്റര്‍ടെയ്ന്‍മെന്റ്‌സും സോണി പിക്‌ചേഴ്‌സ് ഇന്റര്‍നാഷണല്‍ പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.2008ലെ ഭീകരാക്രമണത്തിനിടെ 14 പൗരന്‍മാരെ രക്ഷിച്ച എന്‍.എസ്.ജി കമാന്‍ഡോയാണ് മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്‍. പരിക്കു പറ്റിയ സൈനികനെ രക്ഷിക്കുന്നതിനിടെയായിരുന്നു സന്ദീപ് ഉണ്ണികൃഷ്ണന്‍ വെടിയേറ്റു മരിച്ചത്.

2008ലെ ഭീകരാക്രമണത്തിനിടെ 14 സിവിലിയന്മാരെ രക്ഷിച്ച എന്‍ എസ് ജി കമാന്‍ഡോയാണ് മലയാളിയായ മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്‍. പരിക്ക് പറ്റിയ സൈനികനെ രക്ഷിക്കുന്നതിനിടെയായിരുന്നു ഉണ്ണികൃഷ്ണന്‍ വെടിയേറ്റു മരിച്ചത്. കോഴിക്കോട് ജില്ലയിലെ ചെറുവണ്ണൂരിലാണ് സന്ദീപ് ഉണ്ണികൃഷ്ണന്‍ ജനിച്ചത്. പിന്നീട് ബെംഗളൂരുവിലേക്ക് താമസം മാറുകയായിരുന്നു. ‘ഗൂഡാചാരി’ ഫെയിം ശശി കിരണ്‍ ടിക്ക സംവിധാനം ചെയ്ത ചിത്രം ലോകവ്യാപകമായി റിലീസ് ചെയ്യാനാണ് തീരുമാനം. ചിത്രത്തില്‍ ശോഭിത ധൂലിപാല, സെയ് മഞ്ജരേക്കര്‍, പ്രകാശ് രാജ്, രേവതി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണനും ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച അദിവി ശേഷും തമ്മിലുള്ള അപാര സാമ്യത നേരത്തെ വലിയ ചര്‍ച്ച ആയി മാറിയിരുന്നു. മുന്‍പ് ചിത്രത്തിലെ ശോഭിതയുടെയും സായിയുടെയും ഫസ്റ്റ്ലുക്ക് പോസ്റ്ററുകള്‍ പുറത്തിറക്കിയിരുന്നു. 26 / 11 മുംബൈ ആക്രമണത്തില്‍ ബന്ദിയാക്കപ്പെട്ട ഒരു എന്‍ ആര്‍ ഐയുടെ റോളില്‍ ആണ് സായി മഞ്ചരേക്കര്‍ എത്തുന്നത്. അതേസമയം അക്രമണത്തില്‍ പെട്ടുപോയ കഥാപാത്രമായാണ് ശോഭിത എത്തുന്നത്.