‘ടെഡി’ എന്ന സയന്‍സ് ഫിക്ഷന്‍ ചിത്രത്തിനു ശേഷം സംവിധായകന് ശക്തി രാജനും ആര്യയും ഒന്നിക്കുന്ന ചിത്രത്തില്‍ ഐശ്വര്യ ലക്ഷ്മി നായികയാകുന്നു. ആക്ഷന്‍, ജഗമേ തന്തിരം, പൊന്നിയന്‍ സെല്വന് എന്നീ ചിത്രങ്ങള്‍ക്കു ശേഷം നടി അഭിനയിക്കുന്ന തമിഴ് ചിത്രമാണിത്.
സിമ്രാന്, കാവ്യ ഷെട്ടി എന്നിവരും ചിത്രത്തിലെ പ്രധാനതാരങ്ങള്‍. ഡി. ഇമ്മാന് സംഗീതം നിര്‍വഹിക്കുന്നു. ചെന്നൈ, മലേഷ്യ എന്നിവടങ്ങളാകും പ്രധാന ലൊക്കേഷന്‍സ്.ചിത്രത്തിന്റെ പൂജ കഴിഞ്ഞ ദിവസം നടന്നു.
ഐശ്വര്യ ലക്ഷ്മി നായികയായെത്തിയെ കാണെക്കാണെ ആണ് അടുത്തിടെ പുറത്തിറങ്ങിയ താരത്തിന്റെ ചിത്രം.ടൊവിനോ ആയിരുന്നു ചിത്രത്തില്‍ നായകനായെത്തിയത്.ബാബി-സഞ്ജയ്യുടെരചനയില് മനു അശോകനാണ് സിനിമ സംവിധാനം ചെയ്യ്തത് .ഉയരെ എന്ന അരങ്ങേറ്റ ചിത്രത്തിലൂടെ പ്രേക്ഷകശ്രദ്ധ മനു അശോകന്റെ രണ്ടാമത്തെ ചിത്രമാണ് കാണെക്കാണെ. ചിത്രത്തില്‍ സുരാജ് വെഞ്ഞാറമൂട്, പ്രേം പ്രകാശ്, ശ്രുതി രാമചന്ദ്രന്, ശ്രുതി ജയന്, ബിനു പപ്പു, ധന്യ മേരി വര്‍ഗീസ്, റോണി ഡേവിഡ് രാജ്, അഭിറാം പൊതുവാള്, പ്രദീപ് ബാലന് തുടങ്ങിയവരും കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.
ആര്യ നായകനായെത്തിയ സാര്‍പ്പട്ട പരമ്പരൈ യാണ് ആടുത്തിടെ പുറത്തിറങ്ങിയ ആര്യയുടെ ചിത്രം .പാ രഞ്ജിത് സംവിധാനം ചെയ്ത ചിത്രമായിരുന്നു ഇത്.തമിഴ്നാട്ടിലെ പരമ്പരാഗത ബോക്സിംഗ് ചാമ്പ്യന്മാരുടെ ജീവിതം ഇതിവൃത്തമാക്കിയാണ് സിനിമയെത്തിയത്.