‘ആനന്ദം’ എന്ന ചിത്രത്തിലെ കുപ്പി എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധ നേടിയ നടന്‍ വിശാഖ് നായര്‍ വിവാഹിതനാകുന്നു. ജയപ്രിയ നായര്‍ ആണ് വധു.
ഹൃദയസ്പര്‍ശിയായ കുറിപ്പോടെ ജയപ്രിയയ്‌ക്കൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവച്ചാണ് വിശാഖ് വിവാഹ വാര്‍ത്ത അറിയിച്ചത്. ആരാധകരും സുഹൃത്തുക്കളുമടക്കം നിരവധി പേരാണ് താരത്തിന് ആശംസകളറിയിച്ചിരിക്കുന്നത്.
ഗണേഷ് രാജ് സംവിധാനം ചെയ്ത ആനന്ദം സൗഹൃദത്തിന്റെ കഥ പറഞ്ഞ ചിത്രമായിരുന്നു. ഒരു പറ്റം പുതുമുഖങ്ങള്‍ ഒന്നിച്ച ചിത്രത്തിലെ വിശാഖിന്റെ കുപ്പി എന്ന കഥാപാത്രത്തെ പ്രേക്ഷകര്‍ ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചത്.വിനീത് ശ്രീനിവാസന്‍ ആണ് ആനന്ദം നിര്‍മ്മിച്ചത്. ഗണേശ് രാജിന്റെ തന്നെയാണ് തിരക്കഥ. വിശാഖ് നായര്‍ , അനു ആന്റണി, തോമസ് മാത്യു, അരുണ്‍ കുര്യന്‍, സിദ്ധി,റോഷന്‍ മാത്യു, അനാര്‍ക്കലി മരിക്കാര്‍ തുടങ്ങി നിരവധി പുതുമുഖങ്ങളാണ് ഈ ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തിയിരുന്നത്.
2017 ല്‍ രഞ്ജിത് സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ചിത്രം പുത്തന്‍പണം,ഒമര്‍ ലുലുവിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ചങ്ക്‌സ്,മാച്ച്‌ബോക്‌സ്, ആന അലറലോടലറല്‍, ലോനപ്പന്റെ മാമോദീസ തുടങ്ങിയവയാണ് വിശാഖിന്റെ മറ്റ് ചിത്രങ്ങള്‍.