കാക്കയിലെ തന്റെ ക്യാരക്ടര്‍ വളരെ ചലഞ്ചിങ് ആയിരുന്നുവെന്ന് നടി ലക്ഷ്മിക സജീവന്‍.കാക്കയിലൂടെ തന്നെ കുറേ ആളുകള്‍ അറിയാന്‍ തുടങ്ങി .സിനിമയില്‍ നിന്നും അല്ലാതെയും നിരവധി പേര്‍ വിളിച്ച് അഭിനന്ദനങ്ങള്‍ അറിയിച്ചു എന്നും താരം പറഞ്ഞു.സെല്ലുലോയിഡ് ഫിലിം മേഗസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ലക്ഷ്മിക സജീവന്‍.
പഞ്ചവര്‍ണ്ണ തത്ത, ഉയരെ,കുട്ടനാടന്‍ ബ്ലോഗ്, ഒരു യമണ്ടന്‍ പ്രേമകഥ, തുടങ്ങി 8 ഓളം ചിത്രങ്ങള്‍ ലക്ഷ്മിക അഭിനയിച്ചിട്ടുണ്ട് .എന്നല്‍ തന്നെ പ്രേക്ഷകര്‍ അറിയപ്പെടാന്‍ തുടങ്ങിയത് കാക്ക എന്ന ഷോട്ട് ഫിലിമിലൂടെയാണ്.കാക്കയിലെ താരത്തിന്റെ റോള്‍ വളരെ വ്യത്യസ്തമാണ്.കഥാപാത്രത്തിനായി എക്സ്റ്റ്രാ പല്ല് ഫിറ്റ് ചെയ്താണ് താരം അഭിനയിച്ചത്.അത് വളരെ ചലഞ്ചിങ് ആയിരുന്നുവെന്നും.പല്ല് വച്ചു കഴിഞ്ഞപ്പോള്‍ മോണ മൊത്തം പൊട്ടി. വെളളം കുടിക്കാന്‍ പറ്റുന്നില്ല, ഭക്ഷണം കഴിക്കാന്‍ പറ്റാത്ത അവസ്ഥ , ചോര വരാന്‍ തുടങ്ങി പിന്നീട് അത് ശീലമായി മാറി,പഞ്ചമി എന്നായിരുന്നു കാക്കയിലെ കഥാപാത്രത്തിന്റെ പേര് .എല്ലാവര്‍ക്കും ലക്ഷ്മികയെക്കാള്‍ ഇഷ്ടമായത് പഞ്ചമിയെ ആണെന്നും ലക്ഷ്മിക പറഞ്ഞു.
മമ്മൂക്ക, ദുല്‍ഖര്‍.പാര്‍വ്വതി ഇവരുടെയൊക്കെ കൂടെ അഭിനയിച്ചു ഇനി നടന്‍ സിദ്ദിഖ്,ഫഹദ് എന്നിവരുടെ കൂടെ അഭിനയിക്കാന്‍ ആഗ്രഹമുണ്ടെന്നും താരം പറഞ്ഞു.ആദ്യം വേറൊരുകുട്ടിയായിരുന്നു ഈ റോള്‍ ചെയ്യാനിരുന്നത് പിന്നീട് എന്നിലേക്ക് എത്തുകയായിരുന്നു.കാക്കയ്ക്ക് ശേഷം രണ്ട് പ്രോജക്ടുകള്‍ കമിറ്റ് ചെയ്തിട്ടുണ്ട് .ചിലതിന്റെ ചര്‍ച്ചകള്‍ നടന്നു വരിമകയാണെന്നും ,അമ്മയാണ് തന്റെ ഏറ്റവും വലിയ ഫാന്‍ എന്നും താരം പറഞ്ഞു.
30 മിനിറ്റുള്ള ഹ്രസ്വചിത്രം കാലികപ്രസക്തിയുള്ള ഒരു വിഷയത്തെ വളരെ കൈയ്യടക്കത്തോടെ അവതരിപ്പിച്ചിരിക്കുന്നത്. പഞ്ചമി എന്ന പെണ്‍കുട്ടിയുടെ ജീവിതത്തിലൂടെയാണ് ചിത്രത്തിന്റെ കഥ മുന്നോട്ടുപോകുന്നത്.ബോഡി ഷെയിമിങ്,നിറം ഇതിന്റെയൊക്കെ പേരില്‍ അവഗണന നേരിടുന്ന പെണ്‍കുട്ടിയുടെ കഥ. എന്നാല്‍ പഞ്ചമി തന്റെ കുറവെന്ന് കരുതുന്ന വിഷയത്തെ വളരെ പോസിറ്റീവായി എടുക്കുകയും അതിനെ സധൈര്യം നേരിടുകയും ചെയ്യുന്നിടത്താണ് ചിത്രത്തിന്റെ പ്രസക്തി ഏറെ വര്‍ദ്ധിക്കുന്നതും കൈയ്യടി നേടുന്നതും.
ലക്ഷ്മിക സജീവന്‍, സതീഷ് അമ്പാടി, ശ്രീല നല്ലെടം, ഷിബുകുട്ടന്‍, വിജയകൃഷ്ണന്‍, ഗംഗ സുരേന്ദ്രന്‍, വിപിന്‍ നീല്‍, വിനു ലാവണ്യ, ദേവാസുര്യ, മുഹമ്മദ് ഫൈസല്‍ എന്നിവരാണ് ചിത്രത്തിലെ അഭിനേതാക്കള്‍.അജു അജീഷ്, ഷിനോജ് ഈനിക്കല്‍, ഗോപിക കെ ദാസ് എന്നിവര്‍ ചേര്‍ന്നാണ് കാക്കയുടെ കഥ, തിരക്കഥ, സംഭാഷണം ഒരുക്കിയിരിക്കുന്നത്.