ലോക റെക്കോര്‍ഡ് നേട്ടവുമായി ‘കുട്ടിദൈവം’

','

' ); } ?>

ലോക റെക്കോര്‍ഡ് നേട്ടവുമായി ‘കുട്ടിദൈവം’. ഡോ. സുവിദ് വില്‍സണ്‍ സംവിധാനവും നിര്‍മ്മാണവും നിര്‍വ്വഹിച്ച ‘കുട്ടി ദൈവം’ എന്ന ഷോര്‍ട്ട് ഫിലിമിന് ക്യാമറ നായികയായി വരുന്ന ലോകത്തിലെ ആദ്യത്തെ റിയലിസ്റ്റിക് ഷോര്‍ട്ട് ഫിലിം എന്ന ലോക റെക്കോര്‍ഡ് നേടി. ക്യാമറ നായികയായി വരുന്ന ലോകത്തിലെ ആദ്യത്തെ റിയലിസ്റ്റിക് ഷോര്‍ട്ട് ഫിലിം എന്ന ലോക റെക്കോര്‍ഡാണ്? ‘കുട്ടി ദൈവം’ നേടിയത്. ഓരോ സീനുകളും ഒറ്റ ഷോട്ടില്‍ ചിത്രീകരിക്കുകയും കേന്ദ്ര കഥാപാത്രത്തെ സിനിമയ്ക്ക് പുറത്ത് കാണിക്കുന്നില്ല എന്നതാണ് ഈ ഷോര്‍ട്ട് മൂവിയുടെ മറ്റൊരു പ്രത്യേകത.പ്രശസ്ത മാധ്യമ പ്രവര്‍ത്തകന്‍ സജീവ് ഇളമ്പല്‍ തിരക്കഥരചിച്ചിരിക്കുന്ന ചിത്രത്തിന്റെ കഥ സംവിധായകന്റെ തന്നെയാണ്. ഛായാഗ്രഹണം സനല്‍ ലസ്റ്റര്‍ കൈകാര്യം ചെയ്തു. രാജ് ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനില്‍ നിന്ന് സംവിധായകന്‍ പുരസ്‌ക്കാരം ഏറ്റുവാങ്ങി.
ഈ ഹ്രസ്വചിത്രത്തില്‍ പ്രവര്‍ത്തിച്ച മറ്റ് സാങ്കേതിക വിദഗ്ധര്‍, എഡിറ്റര്‍ നിഹാസ് നിസാര്‍, ആര്‍ട്ട്ഓമനക്കുട്ടന്‍, മേക്കപ്പ് നിഷ ബാലന്‍, കോസ്റ്റ്യൂംരേഷ് കുമാര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ജോമോന്‍ ജോയ്, അസിസ്റ്റന്റ് ഡയറക്ടര്‍റോബിന്‍ മാത്യു, അസിസ്റ്റന്റ് ക്യാമറാമാന്‍വിവേക് ??എംഡി, പിആര്‍ഒസുനിത സുനില്‍, സ്റ്റില്‍സ്അരുണ്‍ ടിപി, ഡബ്ബിംഗ് ( നായിക) കൃപ പ്രകാശ്. പ്രജോദ് കലാഭവന്‍, പ്രശാന്ത് അലക്‌സാണ്ടര്‍, നസീര്‍ സംക്രാന്തി, പാലാ അരവിന്ദന്‍, കണ്ണന്‍ സാഗര്‍, ഷഫീഖ് റഹ്മാന്‍, കിടു ആഷിക്, സുദീപ് കാരക്കാട്ട്, സജി കൃഷ്ണ, അജീഷ് ജോസ്, അഷ്‌റഫ് ഗുക്കുകള്‍, മാസ്റ്റര്‍ കാശിനാഥന്‍ തുടങ്ങിയ മോളിവുഡിലെ പ്രശസ്ത അഭിനേതാക്കള്‍ ഈ സിനിമയിലെ മറ്റ് അഭിനേതാക്കളില്‍ ഉള്‍പ്പെടുന്നു. പി.ആര്‍.ഓ പി.ശിവപ്രസാദ്, സുനിത സുനില്‍.