മാര്‍ക്കോസായി സണ്ണി വെയിന്‍’അടിത്തട്ട്’ ഫസ്റ്റ് ലുക്ക്

','

' ); } ?>

സണ്ണി വെയിനും സംവിധായകന്‍ ജിജോ ആന്റണിയും വീണ്ടും ഒന്നിക്കുന്ന അടിത്തട്ടിന്റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. സണ്ണി വെയിനിന്റെ ക്യാരക്ക്റ്റര്‍ പോസ്റ്ററാണ് താരത്തിന്റെ പിറന്നാള്‍ ദിനത്തില്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടത്. മാര്‍ക്കോസ് എന്നാണ് ചിത്രത്തില്‍ സണ്ണി വെയിനിന്റെ കഥാപാത്രത്തിന്റെ പേര്. അടിത്തട്ട് ഒരു ദൃശ്യ വിരുന്നായിരിക്കുമെന്ന് താരം നേരത്തെ അറിയിച്ചിരുന്നു. ചിത്രത്തില്‍ ഷൈന്‍ ടോം ചാക്കോ, ജയപാലന്‍ എന്നിവരും പ്രധാന വേഷം ചെയ്യുന്നുണ്ട്.

അതേസമയം അനുഗ്രഹീതന്‍ ആന്റണി, ചതുര്‍മുഖം എന്നവയാണ് ഈ വര്‍ഷം റിലീസ് ചെയ്ത സണ്ണി വെയിന്‍ ചിത്രങ്ങള്‍. പ്രിന്‍സ് ജോയ് സംവിധാനം ചെയ്ത്, ലക്ഷ്യ എന്റര്‍ട്ടെയ്ന്‍മെന്റിന്റെ ബാനറില്‍ എം ഷിജിത്താണ് അനുഗ്രഹീതന്‍ ആന്റണി നിര്‍മ്മിച്ചത്. ഗൗരി കിഷന്‍, സിദ്ധിഖ്, ബൈജു സന്തോഷ്, ഇന്ദ്രന്‍സ്, സൂരാജ് വെഞ്ഞാറമൂട്, ഷൈന്‍ ടോം ചാക്കോ, മണികണ്ഠന്‍ ആചാരി, ജാഫര്‍ ഇടുക്കി, മാല പാര്‍വതി, മുത്തുമണി എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങള്‍.

സൂപ്പര്‍ സ്റ്റാര്‍ മഞ്ജു വാര്യര്‍ക്കൊപ്പം സണ്ണി വെയിന്‍ ആദ്യമായി അഭിനയിച്ച ചിത്രമാണ് ചതുര്‍മുഖം. ഹൊറര്‍ ചിത്രമായ ചതുര്‍മുഖം അഞ്ചര കോടി മുതല്‍ മുടക്കില്‍ വിഷ്വല്‍ ഗ്രാഫിക്‌സിന് പ്രാധാന്യം നല്‍കിയാണ് നിര്‍മ്മിച്ചിരിക്കുന്നത്. രഞ്ജിത്ത് കമല ശങ്കറും, സലില്‍ വിയുമ ചേര്‍ന്നാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിച്ചത്.ഇരുപത്തിഅഞ്ചാമത് ബുച്ചണ്‍ ഇന്റര്‍നാഷണല്‍ ഫന്റാസ്റ്റിക്ക് ഫിലിം ഫെസ്റ്റിവലിലേക്ക് ചിത്രം തിരഞ്ഞെടുക്കപ്പെട്ടിരുന്നു.ജിസ് ടോംസ് മൂവീസ്, മഞ്ജു വാര്യര്‍ പ്രൊഡക്ക്ഷന്‍സ് എന്നീ ബാനറുകളില്‍ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് ജിസ്സ് ടോംസ്, ജസ്റ്റിന്‍ തോമസ് എന്നിവര്‍ ചേര്‍ന്നാണ്. അഭിനന്ദന്‍ രാമനുജം ക്യാമറയും മനോജ് എഡിറ്റിങും സൌണ്ട് ഡിസൈന്‍-ബാക്ക്‌ഗ്രൌണ്ട് സ്‌ക്കോര്‍ ഡോണ്‍ വിന്‍സന്റും നിര്‍വ്വഹിച്ചിരിക്കുന്നു.