നയന്‍താര കേന്ദ്ര കഥാപാത്രമായെത്തുന്ന നെട്രികണ്‍ എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടു. മിലിന്ദ് റാവു ആണ് ചിത്രത്തിന്റെ സംവിധാനം.ചിത്രത്തില്‍ അന്ധയായ കഥാപാത്രത്തെയാണ് നയന്‍താര അവതരിപ്പിക്കുന്നത്.ഒരു ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ചിത്രമാണ് നെട്രികണ്‍.
സ്ത്രീകളെ ക്രൂരമായി പീഡിപ്പിച്ച് കൊല്ലുന്ന ഒരു സൈക്കോ വില്ലന്‍ കഥാപാത്രത്തെ നേരിടുന്ന ദുര്‍ഗ എന്ന കഥാപാത്രമായാണ് നയന്‍താര ചിത്രത്തിലെത്തുന്നത്. അജ്മലാണ് സൈക്കോ വില്ലനാകുന്നത്.റൗഡി പിക്ചേഴ്സ് പ്രൊഡക്ഷന്റെ ബാനറില്‍ വിഘ്നേഷ് ശിവനാണ് ചിത്രത്തിന്റെ നിര്‍മ്മാണം നിര്‍വഹിക്കുന്നത്.വിഘ്നേഷ് ആദ്യമായി നിര്‍മ്മിക്കുന്ന ചിത്രമാണ് ഇത്. ചിത്രത്തിലെ ഗാനം ഏറെ ശ്രദ്ധ നേടിയിരുന്നു.
‘നെട്രികണ്‍’ എന്നാല്‍ മൂന്നാം കണ്ണ് എന്നാണ് അര്‍ത്ഥം.1981ല്‍ എസ്പി മുത്തുരാമന്‍ സംവിധാനം ചെയ്ത് രജനികാന്ത് നായകനായി എത്തിയ ചിത്രത്തിനും നെട്രികണ്‍ എന്നായിരുന്നു പേര്. തന്റെ സിനിമയുടെ പേര് ഉപയോഗിക്കാന്‍ രജനീകാന്ത് സമ്മതം നല്‍കിയതിനെ തുടര്‍ന്നാണ് നയന്‍താര ചിത്രത്തിനും ഈ പേര് അണിയറപ്രവര്‍ത്തകര്‍ നല്‍കിയിരിക്കുന്നത്. വിജയ് നായകനായി എത്തുന്ന ബിഗില്‍, രജനീകാന്ത് നായകനായി എത്തുന്ന ദര്‍ബാര്‍, തെലുങ്ക് ചിത്രം സെയ് റാ നരസിംഹ റെഡ്ഡി എന്നീ ചിത്രങ്ങളാണ് അണിയറയില്‍ ഒരുങ്ങുന്ന നയന്‍താരയുടെ ഏറ്റവും പുതിയ ചിത്രങ്ങള്‍. നിവിന്‍ പോളി നായകനായത്തിയ ലവ് ആക്ഷന്‍ ഡ്രാമയാണ് നയന്‍താരയുടെ ഏറ്റവുമൊടുവില്‍ പ്രദര്‍ശനത്തിനെത്തിയ ചിത്രം.നെട്രികണ്‍ ഒടിടി റിലീസിലൂടെയാണ് പ്രേക്ഷകരിലെത്തുക.ഡിസ്നി പ്ലസ് ഹോട്സ്റ്റാറിലൂടെയാണ് ചിത്രം എത്തുക.ആഗസ്റ്റ് 13 നാണ് ചിത്രം റിലീസ് ചെയ്യുക.
അടുത്തിടെ പുറത്തിറങ്ങിയ നിഴല്‍ എന്ന മലായള ചിത്രത്തിലും നയന്‍താര അഭിനയിച്ചിരുന്നു.നയന്‍താര, കുഞ്ചാക്കോ ബോബന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അപ്പു എന്‍ ഭട്ടതിരി സംവിധാനം ചെയ്ത ചിത്രമാണ് നിഴല്‍.ചിത്രത്തിന്റെ തിരക്കഥാകൃത്ത് എസ്.സഞ്ജീവാണ് . സിനിമയില്‍ ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് ജോണ്‍ ബേബി എന്ന കഥാപാത്രത്തെയാണ് കുഞ്ചാക്കോ ബോബന്‍ അവതരിപ്പിക്കുന്നത്. സൈജു കുറുപ്പ്, ദിവ്യ പ്രഭ, വിനോദ് കോവൂര്‍, ഡോ. റോണി, അനീഷ് ഗോപാല്‍ എന്നിവരാണ് മറ്റു പ്രധാന അഭിനേതാക്കള്‍. ആന്റോ ജോസഫ് ഫിലിം കമ്പനിക്കൊപ്പം അഭിജിത്ത് എം പിള്ള, ബാദുഷ, സംവിധായകന്‍ ഫെല്ലിനി ടി പി, ഗണേഷ് ജോസ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്.