പാ രഞ്ജിത്ത് സംവിധാനം ചെയ്ത് ആര്യ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘സാര്‍പട്ടാ പരമ്പരൈയെ പ്രശംസിച്ച് നടന്‍ കാര്‍ത്തി. ചിത്രം പഴയ മദ്രാസിലേക്ക് കൂട്ടികൊണ്ടുപോകുന്നത് പോലെയാണെന്ന് അദ്ദേഹം പറഞ്ഞു. ഓരോ കഥാപാത്രവും മികച്ച പ്രകടനം കാഴ്ചവെച്ചുവെന്നും അദ്ദേഹം പറഞ്ഞു.
കാര്‍ത്തിയുടെ ഫേസ്ബുക്ക് പോസ്റ്റ്,
‘സാര്‍പട്ടാ തുടക്കം മുതല്‍ തന്നെ നമ്മുടെ ശ്രദ്ധ പിടിച്ചുപറ്റുകയും അത്ഭുതത്തോടെ തന്നെ നമ്മളെ പഴയ മദ്രാസിലേക്ക് കൂട്ടികൊണ്ടുപോവുകയും ചെയ്തു. ഓരോ കഥാപാത്രവും മോഹിപ്പിക്കുന്ന പ്രകടനം കാഴ്ചവെക്കുന്നു. മുഴുവന്‍ അണിയറപ്രവര്‍ത്തകര്‍ക്കും അഭിനന്ദനങ്ങള്‍’, കാര്‍ത്തി പറഞ്ഞു.
ജൂലൈ 22നാണ് സര്‍പ്പാട്ട പരമ്പരൈ ആമസോണ്‍ പ്രൈമിലൂടെ റിലീസ് ചെയ്തത്. തമിഴ്, തെലുങ്കു എന്നീ ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്തത്. 80കളില്‍ ചെന്നൈയിലെ ആളുകള്‍ക്കിടയിലുള്ള ബോക്‌സിങ് താല്‍പര്യത്തെ ചുറ്റിപറ്റിയാണ് കഥ പോകുന്നത്. ചിത്രത്തില്‍ സന്തോഷ് പ്രതാപ്, ഷബീര്‍ കല്ലരക്കല്‍, ജോണ്‍ കൊക്കെന്‍ എന്നിവരും പ്രധാന വേഷങ്ങള്‍ ചെയ്യുന്നുണ്ട്. പശുപതി, കലയ്യരസന്‍ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങള്‍.കെ 9 സ്റ്റുഡിയോസ് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ സംഗീതം സന്തോഷ് നാരായണനാണ് നിര്‍വ്വഹിക്കുന്നത്. മുരളി ജിയാണ് ചിത്രത്തിന്റെ ഛായാഗ്രഹകന്‍.
1970കളില്‍ മദ്രാസിലെ തമിഴ് സമൂഹത്തില്‍ നിലനിന്നിരുന്ന ബോക്സിങ്ങ് കള്‍ച്ചറാണ് സിനിമയുടെ പശ്ചാത്തലം. ബ്രിട്ടീഷുകാരുടെ വരവോടെ തമിഴ്നാട്ടില്‍ കടന്നുവന്ന ബോക്സിങ്ങിനെ തങ്ങളുടെ രീതികളോടും സാഹചര്യങ്ങളോടും ലയിപ്പിച്ചാണ് തമിഴ് ജനത വളര്‍ത്തിക്കൊണ്ടുവന്നത്.ആര്യ, പശുപതി, ജോണ്‍ കൊക്കന്‍ എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി പാ. രഞ്ജിത്ത് സംവിധാനം ചെയ്ത ചിത്രമാണ്’സാര്‍പട്ടാ പരമ്പരൈ’. വടക്കന്‍ ചെന്നൈയിലെ പരമ്പരാഗത ബോക്സിങ് മത്സരങ്ങളെ ആധാരമാക്കി ഒരുക്കിയ ചിത്രത്തിന് ഗംഭീര അഭിപ്രായമാണ് ലോകമൊട്ടാകെ ലഭിക്കുന്നത്. കബിലന്‍ എന്ന കഥാപാത്രമായി ആര്യ എത്തുന്നു. ആര്യ ഉള്‍പ്പടെയുള്ള താരങ്ങള്‍ വമ്പന്‍ മേക്കോവറിലാണ് ചിത്രത്തില്‍ എത്തുന്നത്.&ിയുെ; ജൂലൈ 22ന് ആമസോണ്‍ പ്രൈമിലൂടെയാണ് ചിത്രം റിലീസിനെത്തിയത്.